HOME
DETAILS
MAL
ആഢ്യന്‍പാറ ജല വൈദ്യുത പദ്ധതി ഈ മാസം പ്രവര്‍ത്തന സജ്ജമാകും: മന്ത്രി
backup
December 04 2018 | 07:12 AM
മലപ്പുറം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വൈദ്യുതോല്‍പാദനം നിര്‍ത്തിവച്ച നിലമ്പൂര്‍ ആഢ്യന്‍പാറ ജല വൈദ്യുത പദ്ധതിയില്‍ ഒരു മെഷീന്‍ ഈ മാസം പ്രവര്‍ത്തന സജ്ജമാകുമെന്നു വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. നിയമസഭയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
3.5 മെഗാവാട്ടും 9.01 എ.യുവുമാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതുവരെയുള്ള ശരാശരി ഉല്‍പാദനം 5 എം.യു ആണ്. ജലലഭ്യതയനുസരിച്ചാണ് ഉല്‍പാദനം നടക്കുന്നത്. പ്രധാനമായും ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇവിടെ ഉല്‍പാദനം നടക്കുന്നത്. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ പദ്ധതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അറ്റകുറ്റ പണികള്‍ക്കായി ഇതുവരെ 85 ലക്ഷം രൂപ ഇവിടെ ചെലവഴിച്ചെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."