HOME
DETAILS

സുനിയെ മുന്‍പരിചയമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍: കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

  
backup
July 31, 2017 | 11:04 PM

%e0%b4%b8%e0%b5%81%e0%b4%a8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%9a%e0%b4%af%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും കേസിലെ മുഖ്യപ്രതിയുമായ പള്‍സര്‍ സുനിയുമായി മുന്‍പരിചയമുണ്ടെന്നു തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും.
ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിച്ച ചില സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ പള്‍സര്‍ സുനി വന്നിരുന്നതായും ഇരുവരുമായി ബന്ധപ്പെട്ടിരുന്നതായുമായാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം.
അതേസമയം, പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് കാവ്യ അന്വേഷണസംഘത്തിനു മൊഴി നല്‍കിയത്. ഈ മൊഴിയുമായി യോജിക്കാത്ത തരത്തിലുള്ള തെളിവുകളാണ് ഇപ്പോള്‍ അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്നത്. സുനി ഓടിച്ചിരുന്ന കാറില്‍ കാവ്യ സഞ്ചരിച്ചതിന്റെ തെളിവുകളും പൊലിസ് ശേഖരിച്ചതായാണു വിവരം.
അതേസമയം, മൂന്നു മാസക്കാലം പള്‍സര്‍ സുനി കാവ്യയുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചതായി സിനിമാരംഗത്തെ പ്രമുഖ വ്യക്തി അന്വേഷണസംഘത്തിനു നല്‍കിയ മൊഴിയെ ചുറ്റിപ്പറ്റിയും പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിലീപും കാവ്യയും അവസാനം അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലും ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ക്കു തുടക്കംകുറിച്ച സ്റ്റേജ് ഷോയുടെ പരിശീലനസ്ഥലത്തും പള്‍സര്‍ സുനി എത്തിയതായി പൊലിസിനു തെളിവ് ലഭിച്ചിട്ടുണ്ട്. ദിലീപും കാവ്യാ മാധവനും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ഫോട്ടോകള്‍ക്കായി ലൊക്കേഷനുകളില്‍ അന്നുണ്ടായവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി കാവ്യയും ഗായിക റിമി ടോമിയും തമ്മില്‍ സംസാരിച്ചതിന്റെ ഫോണ്‍വിളി വിശദാംശങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. കാവ്യയുടെ അമ്മ ശ്യാമളയെയും ഉടന്‍ ചോദ്യം ചെയ്യും. കാവ്യയോട് നേരത്തെ ആലുവ പൊലിസ് ക്ലബിലെത്തി മൊഴി നല്‍കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന അഭ്യര്‍ഥനയെ തുടര്‍ന്ന് കാവ്യയുടെ അടുത്തെത്തിയാണു സംഘം മൊഴി രേഖപ്പെടുത്തിയത്.
എന്നാല്‍ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആലുവ പൊലിസ് ക്ലബിലേക്ക് കാവ്യയെ ഉടന്‍ വിളിച്ചുവരുത്തുമെന്നാണു സൂചന. ആവശ്യമെങ്കില്‍ കാവ്യയെ കസ്റ്റഡിയിലെടുക്കാന്‍ ഡി.ജി.പി നേരത്തെ അന്വേഷണസംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രമെഴുതാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  3 days ago
No Image

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും: തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തെ പ്രശംസിച്ച് ശശി തരൂർ; കോൺഗ്രസ് എംപിയുടെ നിലപാട് യുഡിഎഫിന് പ്രഹരം

Kerala
  •  3 days ago
No Image

ദുബൈ സന്ദർശിക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ; നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് കടുത്ത പിഴ 

uae
  •  3 days ago
No Image

പാലക്കാടിന് പുറമെ തൃപ്പൂണിത്തറയിലും മികവ് കാട്ടി ബിജെപി; വര്‍ഗീയതക്കെതിരെ ഒന്നിക്കുമോ ഇന്‍ഡ്യ; മുന്നണി ചര്‍ച്ചകളും സജീവം

Kerala
  •  3 days ago
No Image

ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനം: സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങൾ; മുഖ്യ സംഘാടകൻ അറസ്റ്റിൽ

National
  •  3 days ago
No Image

'സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച അനധികൃത കുടിയേറ്റക്കാരന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം'; സുപ്രധാന വിധിയുമായി സഊദി കോടതി

Saudi-arabia
  •  3 days ago
No Image

വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

oman
  •  3 days ago