HOME
DETAILS

കെ.എസ്.യു തൃശൂര്‍ ജില്ലാ സെക്രട്ടറി റിമാന്‍ഡില്‍

  
Web Desk
July 31 2017 | 23:07 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8

ചാവക്കാട്: തിരുവത്രയില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ എ വിഭാഗത്തിന്റെ ആക്രമണത്തില്‍ കെ.എസ്.യു തൃശൂര്‍ ജില്ലാ സെക്രട്ടറി എ.എസ് സറൂഖിനെ പൊലിസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകന്‍ കൂടിയാണ് കേസില്‍ രണ്ടാം പ്രതിയായ സറൂഖ്. കോടതിയില്‍ ഹാജരാക്കിയ സറൂഖിനെ റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച രാത്രി 10.30ന് പരപ്പില്‍താഴത്താണ് കേസിനാസ്പദമായ സംഭവം. ഇവിടെ സംസാരിച്ചുനില്‍ക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം സെക്രട്ടറി മണത്തല പരപ്പില്‍താഴം അറക്കല്‍ രതീശന്റെ മകന്‍ മിഥുന്‍(22), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബേബി റോഡ് കൊട്ടിലിങ്ങല്‍ സിറാജുദ്ദീന്റെ മകന്‍ ഷാക്കിര്‍(20) എന്നിവരെ ഇരുമ്പുപൈപ്പുകളും വടിവാളുമായി എത്തിയ ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നു. അക്രമികള്‍ ഇരുവരുടെയും ബൈക്കുകള്‍ തല്ലിത്തകര്‍ത്ത് സമീപത്തെ പാടത്തേക്കു തള്ളിയിടുകയും ചെയ്തു. രണ്ടുപേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആക്രമിക്കപ്പെട്ടവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സറൂഖിനു പുറമെ ബേബി റോഡ് സ്വദേശികളായ റഫീദ്, ഫൈസല്‍, അസ്‌ലം എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു മൂന്നുപേര്‍ക്കുമെതിരേ കേസെടുത്തിരുന്നു. തിരുവത്രയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എ വിഭാഗം പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ സഹോദരന്‍ സെയ്തുമുഹമ്മദിന്റെ മകനാണ് അറസ്റ്റിലായ സറൂഖ്.
അതേസമയം, സംഭവവുമായി ബന്ധമില്ലാത്ത സറൂഖിനെ കേസില്‍പെടുത്താന്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ആസൂത്രിതശ്രമം നടത്തുകയാണെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  28 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago