പാട്യത്ത് വാഗ്ഭടാനന്ദന്റെ പേരില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കും: മന്ത്രി
കൂത്തുപറമ്പ്: സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടെ പേരില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ജില്ലയില്‍ വാഗ്ഭടാനന്ദ ഗുരുവിന്റെ പേരില്‍ പാട്യംകൊട്ടയോടിയിലാണ് സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുകയെന്നും വാഴമല കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
കൊട്ടയോടി ചെറുവാഞ്ചേരി-കണ്ണവം റോഡിന്റെ മെക്കാഡം ടാറിങ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മ്യൂസിയം,കോണ്‍ഫറന്‍സ് ഹാള്‍, പഠനമുറി തുടങ്ങിയ സൗകര്യങ്ങളോടുകൂടിയതായിരിക്കും സാംസ്‌കാരിക സമുച്ചയങ്ങള്‍. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാനുള്ള ശ്രമവും നടത്തി വരികയാണ്. ആവശ്യമായ സ്ഥലം ലഭിച്ചാലുടന്‍ ഇതിന്റെ നടപടികള്‍ തുടങ്ങും. പാട്യം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്‍ അധ്യക്ഷനായി. ദേശിയ പാത വിഭാഗം കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.പി.എം മുഹമ്മദ് അഷറഫ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സുനില്‍ കോയിലേരിയന്‍, പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ബാലന്‍, എ.പി.സുജാത, ടി. സാവിത്രി, സി. ചന്ദ്രന്‍, പി. സീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."