മന്ത്രി ജലീല്‍ രക്ഷപ്പെടില്ല , സംരക്ഷിച്ചാല്‍ നിയമത്തിന്റെ വഴി: പി കെ ഫിറോസ്
മലപ്പുറം: അനധികൃത നിയമനത്തില്‍ പിടിക്കപ്പെട്ടതിനാലാണ് കെ. ടി അദീബ് ജോലി രാജിവെച്ചതെന്ന് മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തില്‍ യൂത്ത് ലീഗ് സെക്രട്ടറി പി. കെ ഫിറോസ്.
ജലീലിന് ജനകീയ കോടതിയിലും നിയമ കോടതിയിലും രക്ഷപ്പെടാനാവില്ല. കുറ്റം ചെയ്തതിനാലല്ല ആത്മാഭിമാനം ഉള്ളതിനാലാണ് അദീബ് രാജി വെച്ചത് എന്നാണ് ജലീല്‍ പറഞ്ഞത്. എന്നാല്‍ കുടുംബത്തില്‍ അദീബ് ന് മാത്രമേ ആത്മാഭിമാനം ഒള്ളു എന്നായിരുന്നു ഫിറോസിന്റെ മറു ചോദ്യം.
അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ വിമര്‍ശിച്ചും ഫിറോസ് രംഗത്തെത്തിയിരുന്നു. ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ ബന്ധുനിയമനത്തെ ന്യായീകരിച്ചതോടെ നിയമനത്തില്‍ അദ്ദേഹത്തിന്റെ പങ്കും വ്യക്തമായെന്ന് പി കെ ഫിറോസ് പറഞ്ഞു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ മുന്‍പും നിയമനം നല്‍കിയിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു വാദം. മുഖ്യമന്ത്രി എന്തിനാണ് ജലീലിന്റെ നുണകള്‍ ഏറ്റു പിടിച്ചു അദ്ദേഹത്തെ സംരക്ഷിക്കുന്നത് എന്നും മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തില്‍
പി കെ ഫിറോസ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."