HOME
DETAILS

സംസ്ഥാനത്തെ കാംപസുകള്‍ ഗുണ്ടകളെ വളര്‍ത്തുന്ന കേന്ദ്രമായെന്ന് മുല്ലപ്പള്ളി

  
backup
December 01 2019 | 04:12 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%97

 


കൊച്ചി: സംസ്ഥാനത്തെ കാംപസുകള്‍ കണ്ണൂര്‍ മോഡല്‍ വാടകഗുണ്ടകളെ വളര്‍ത്തുന്ന കേന്ദ്രമായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാംപസുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ചര്‍ച്ച ചെയ്യപ്പെടണം. തങ്ങള്‍ പഠിച്ച സമയത്തും സജീവരാഷ്ട്രീയം കോളജുകളിലുണ്ടായിരുന്നു.
ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുഗ്രഹത്തോടെയും പിന്തുണയോടെയും കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളികളുടെ കേന്ദ്രമായി കാംപസുകള്‍ അധഃപതിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല. കെ.എസ്.യു പ്രവര്‍ത്തകന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ എത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് നേരെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ യൂനിവേഴ്‌സിറ്റി കോളജില്‍ ഉണ്ടായത് ആള്‍ക്കൂട്ട അക്രമമാണ്. ക്രൂരവും പ്രാകൃതവുമായിട്ടുള്ള നടപടിയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നതെന്നും മുല്ലപ്പള്ളി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാംപസിലെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതായി. ഇവിടെ എന്ത് സംഭവം ഉണ്ടായാലും അത് കണ്ടില്ലെന്ന് നടിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. അദ്ദേഹമിപ്പോള്‍ വിദേശ രാജ്യത്താണ്.
ജപ്പാനില്‍ തന്നെ അഞ്ചോ ആറോ ദിവസം സഞ്ചരിക്കുകയാണ്. മന്ത്രിമാരുടെ ഒരു സംഘവും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥപ്രമുഖരും വീട്ടിലെ ജോലിക്കാരെ വരെ കൂടെക്കൂട്ടിയാണ് യാത്രപോയിരിക്കുന്നത്.
വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോഴാണ് നിസംഗതയോടെയുള്ള മുഖ്യമന്ത്രിയുടെ നടപടി. മുഗള്‍ ചക്രവര്‍ത്തിമാര്‍ അവസാന കാലഘട്ടത്തില്‍ ഏത് തരത്തിലാണോ പെരുമാറിയത് അങ്ങനെയാണ് ഇപ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ഭരണം. ആ സാമ്രാജ്യത്തിന്റെ തകര്‍ച്ച പോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം. പൊലിസിന്റെ നിലപാട് പക്ഷപാതപരമാണ്. ഭരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇംഗിതത്തിന് അനുസരിച്ചാണ് അവരുടെ ഇടപെടലുകള്‍. കേരളത്തിലെ പൊതുസമൂഹം ഇത് തിരിച്ചറിയണം.
ഗ്രൂപ്പ് താല്‍പര്യങ്ങള്‍കൊണ്ടാണ് പാര്‍ട്ടി പുനഃസംഘടന വൈകുന്നതെന്ന ആരോപണത്തെക്കുറിച്ച് ഇതുവരെ അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago