HOME
DETAILS

നമ്മുടെ കടുവ

  
backup
August 01 2017 | 01:08 AM

%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5

സാഹചര്യം എത്ര അനുകൂലമായാലും ഇരുപതോ മുപ്പതോ ചിലപ്പോള്‍ നൂറു ചതുരശ്ര കിലോമീറ്ററിലോ ആവും കേരളത്തിലെ കാടുകളില്‍ കടുവകളെ കാണാന്‍ കഴിയുക. ഒരു കടുവക്കു വിശപ്പടക്കാന്‍ ഒരുകൊല്ലം രണ്ടായിരം കിലോഗ്രാം മാംസമെങ്കിലും വേണമത്രേ. ഇത്രയും മാംസം കേരളത്തിലെ കാടുകളില്‍ 100 ചതുരശ്ര കിലോമീറ്റര്‍ കറങ്ങി നടന്നാലും കിട്ടാന്‍ എളുപ്പമല്ല. കടുവ ഒറ്റയാനാണ്. ഒരു പ്രത്യേക വനത്തില്‍, ഒറ്റക്ക് ജീവിക്കാനാണ് അതിനിഷ്ടം.

നരഭോജിയാകുന്നത്

ഇരകളെ കിട്ടാതെ വരുമ്പോഴും പ്രായം ചെന്നോ മുറിവേറ്റോ കഴിയുമ്പോഴും ഇവ മനുഷ്യരെ ആക്രമിക്കാം. ഈ സ്വഭാവമാണ് കടുവക്ക് നരഭോജി എന്ന പേര് നേടിക്കൊടുത്തത്.
തെക്കേ ഇന്ത്യയില്‍ നരഭോജികളായ കടുവകള്‍ ഇല്ലെന്നാണ് വിശ്വാസം. പശ്ചിമ ബംഗാളിലെ സുന്ദര്‍ ബന്‍സിലും യു.പിയിലെ ദുദ്വായിലും ഇവയെ കാണാം.
മാംസാഹാരം കിട്ടാതെവരിക, യാദൃശ്ഛികമായി മനുഷ്യമാംസം കഴിക്കേണ്ടി വരിക, കാട്ടുമൃഗങ്ങളെ പിടിക്കാന്‍ കഴിയാതെ വരിക, അംഗഭംഗം ഉണ്ടാകുക ഇതെല്ലാം കടുവയെ നരഭോജിയാക്കും! കടുവയുടെ താടിയെല്ലിന്റെ ശക്തിയില്‍ അറുപതോ എഴുപതോ കിലോ ഭാരമുള്ള മൃഗങ്ങളെ കടിച്ചെടുത്ത് നടക്കാന്‍ കഴിയും.


പ്രജനനം

പെണ്‍കടുവകളില്‍ എല്ലാമാസവും അണ്ഡമുണ്ടാകുമെന്നും ഏതുമാസവും അവ ഇണചേരുമെന്നുമാണ് പറയുന്നത്. എന്നാല്‍ കേരളത്തില്‍ കടുവകള്‍ ഇണചേരാന്‍ കൂടുതല്‍ ഔത്സുക്യം കാണിക്കുക ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്.
പിന്നീട് ഇവ പ്രസവസമയം വരെ (നാലുമാസം) ഒരുമിച്ച് നടക്കാറുണ്ട്. പ്രസവം കഴിഞ്ഞാല്‍ പെണ്‍കടുവ ആണ്‍കടുവയെ അകറ്റും. വിശന്നാല്‍ ആണ്‍കടുവകള്‍ കുട്ടികളെ കൊന്നുതിന്നും. പെണ്‍കടുവകളും കുട്ടികളെ തിന്നാറുണ്ട്- അവ ചത്താല്‍ മാത്രം.
കടുവ പ്രസവിക്കുക പാറയിടുക്കുകളിലോ ഗുഹകളിലോ ആണ്. മൂന്നോ നാലോ വര്‍ഷത്തില്‍ ഒരിക്കല്‍ 34 കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.
105-110 ദിവസമാണ് ഗര്‍ഭകാലം. രണ്ടുവര്‍ഷമാണ് കുട്ടികള്‍ സാധാരണ അമ്മയുമൊത്ത് കഴിയുക. മൂന്നുവയസായാല്‍ പ്രായപൂര്‍ത്തിയാകും. മൃഗശാലയിലെ കടുവകള്‍ 25 വയസുവരെ ജീവിച്ചിരുന്നതായി രേഖയുണ്ട്.


ഗവേഷണങ്ങള്‍

കടുവകളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ആദ്യം വേണ്ടത് ക്ഷമയാണ്. ശാസ്ത്രീയമായി മാത്രമേ പഠനം നടത്താനാകൂ. തോക്കില്‍ വെടിയുണ്ടക്ക് പകരം ട്രാന്‍സ്മിറ്ററും റിസീവറുമാണ് ഇതിനുപയോഗിക്കുക. സിറിഞ്ചു തറച്ച മൃഗം മയങ്ങിവീണാല്‍ അതിന്റെ കഴുത്തില്‍ ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ച ബെല്‍റ്റ് കെട്ടും. അതിന് ഒരു പ്രത്യേക ഫ്രീക്വന്‍സിയുണ്ടാകും. ബോധം തെളിയുന്ന മൃഗം പിന്നീട് എങ്ങോട്ടു പോയാലും റിസീവര്‍ ട്യൂണ്‍ ചെയ്ത് പിന്തുടരാം. അതിന്റെ സ്വഭാവം പഠിക്കാം. പക്ഷേ ഇത്തരം പഠനങ്ങള്‍ കേരളത്തില്‍ ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ.


ഭക്ഷണരീതി

വലിയ മാനിനെ പ്രത്യേകിച്ചും മ്ലാവിനെ വേട്ടയാടാനാണ് ഇവ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഏതു പരിതസ്ഥിതിയോടും ഇണങ്ങാന്‍ കഴിവുണ്ട്. ചെറിയ ജീവികളെപ്പോലും തിന്നു ജീവിക്കാനാകും. കണ്ടല്‍ക്കാടുകളില്‍ കഴിയുന്ന കടുവകള്‍ക്ക് അവിടെ കാണുന്ന ചെറുമീനുകളെ മാത്രം ആശ്രയിച്ചു ജീവിക്കാനാകും. കടുവക്ക് ഒരു ദിവസം അഞ്ചുകിലോ മാംസം മതിയെന്നാണ് മൃഗശാല അധികൃതര്‍ വിധിച്ചിട്ടുള്ളത്. ആഴ്ചയിലൊരിക്കല്‍ വയര്‍ നിറഞ്ഞാല്‍ മതിയെന്ന് ജന്തുശാസ്ത്രജ്ഞരും.
വേട്ട, ആവാസ വ്യവസ്ഥയുടെ നഷ്ടം, ഇരകളുടെ ദൗര്‍ലഭ്യം തുടങ്ങിയ കാരണങ്ങളാല്‍ ഇവയെ വംശനാശം നേരിടുന്ന അപൂര്‍വം കാറ്റഗറിയില്‍പ്പെടുത്തിയിട്ടുണ്ട്.


കടുവകളുടെ സെന്‍സസ്

കടുവകളുടെ പാദമുദ്രകള്‍ പകര്‍ത്തിയെടുത്തും സ്വഭാവത്തെപ്പറ്റിയുള്ള അറിവനുസരിച്ചുമാണ് സെന്‍സസ് എടുക്കുന്നത്. വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ നദികള്‍, തോടുകള്‍, നടപ്പാതകള്‍, കുന്നുകളുടെ മുകള്‍ഭാഗം എന്നിവിടങ്ങളില്‍ വിവിധ സെന്‍സസ് പാര്‍ട്ടിയെ നിയമിക്കും. കടുവയുടെ മുന്‍ പാദമുദ്ര കണ്ടാല്‍ കണ്ണാടിയും ട്രേസിങ് പേപ്പറും വച്ച് പകര്‍ത്തിയെടുക്കുകയാണ് ഇവരുടെ ജോലി. മറ്റുചിലര്‍ കാട്ടില്‍ നടന്ന് കടുവയുടെ കാഷ്ഠമുണ്ടോ, മരത്തിലോ തറയിലോ മാന്തിയിട്ടുണ്ടോ എന്നെല്ലാം നോക്കും. ഇതനുസരിച്ചാണ് കണക്കെടുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago