ബ്രണ്ണന്‍ കോളജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മുഖ്യമന്ത്രി
തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളജിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുമെന്നു പൂര്‍വ വിദ്യാര്‍ഥിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ഇതിന്റെ ഭാഗമായി കോളജില്‍ വിവിധ കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. കോളജ് ശതോത്തര രജതജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ചരിത്രത്തില്‍ എം.ഫിലും സുവോളജിയില്‍ എം.എസ്.സിയും സ്റ്റാറ്റിറ്റിക്‌സില്‍ ബി.എസ്.സി കോഴ്‌സും കോളജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആരംഭിക്കും. ലാബുകള്‍ നവീകരിക്കും. ലൈബ്രറി വിപുലപ്പെടുത്തും.
പുതിയ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചതായും പിണറായി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പ്രഥമ പരിഗണന ബ്രണ്ണന്‍ കോളജിനു നല്‍കിയതായും പിണറായി പറഞ്ഞു. ഇത്തരം നേട്ടം കൈവരിക്കാന്‍ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥികളും മറ്റു സംഘടനകളും യോജിച്ച് പ്രവര്‍ത്തനം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. നവീകരിച്ച ഓഡിറ്റോറിയം കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ രാഗേഷ് എം.പി, എം.എല്‍.എമാരായ എ.എന്‍ ഷംസീര്‍, ജയിംസ് മാത്യു, ഡോ. വി രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മുന്‍ എം.എല്‍.എ കെ.കെ നാരായണന്‍, ധര്‍മടം പഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജം, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം ചന്ദ്രഭാനു, റിട്ട. പ്രിന്‍സിപ്പല്‍ ഡോ. പി.എം ഇസ്മാഈല്‍, കെ നന്ദകുമാര്‍, ഇ.കെ അനുരാഗ്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എ വത്സലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."