HOME
DETAILS

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് കുരുക്കിട്ടത് വികസനത്തിന് ഭൂമി ഏറ്റെടുക്കലില്‍; പ്രതിഷേധ സമരങ്ങളിലൂടെ വിജയം

  
backup
December 05 2018 | 05:12 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-18

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് പുനരാരംഭിക്കുന്നതിന് കുരുക്കിട്ടത് റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കലിന്റെ പേരില്‍. കരിപ്പൂരിന് മാത്രം പ്രത്യേക നിയമം കൊണ്ടുവന്ന അതോറിറ്റിയും വ്യോമയാന മന്ത്രാലയവും പ്രതിഷേധ സമരങ്ങള്‍ക്കൊടുവില്‍ നിബന്ധനകളോടെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.
2001ല്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വിസ് ആരംഭിച്ചത് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ റണ്‍വേ പ്രാപ്തമാണെന്ന് കണ്ടെത്തിയത്. പിന്നീട് 2002ല്‍ ഹജ്ജ് സര്‍വിസിനായി കരിപ്പൂരിലെത്തിയത് എയര്‍ ഇന്ത്യയുടെ 450 പേരെ ഉള്‍ക്കൊളളുന്ന ജെമ്പോ വിമാനമായിരുന്നു. എന്നാല്‍ അന്താരാഷ്ട്രപദവിയും രാത്രികാല സര്‍വിസ് അനുമതിയും വൈകിയതോടെ വിദേശ വിമാന സര്‍വിസുകള്‍ക്ക് തിരിച്ചടിയായി.
2006 ഫെബ്രുവരിയില്‍ കരിപ്പൂരിന് അന്താരാഷ്ട്ര പദവി നല്‍കിയതോടെ അന്താരാഷ്ട്ര വിമാന കമ്പനികള്‍ക്കും സര്‍വിസിന് അനുമതിയായി. പരിമിതമായ സൗകര്യങ്ങളിലും വിമാന സര്‍വിസുകള്‍ സുഖകരമായി നടത്തിയ കരിപ്പൂരില്‍ 2015 ഏപ്രില്‍ 30വരെ ജെമ്പോ വിമാനങ്ങള്‍ വന്നിറങ്ങിയിരുന്നു. പിന്നീട് റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി വലിയ വിമാനങ്ങള്‍ക്കുളള അനുമതി നിഷേധിച്ചു. റണ്‍വേ പ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് അധികൃതര്‍ ഇനി റണ്‍വേ വികസിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കേണ്ടെന്ന് പറയുന്നത്. റണ്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചു.
റണ്‍വേ നീളം കൂട്ടല്‍, റണ്‍വേ സ്ട്രിപ്പ് വീതി കൂട്ടല്‍, ടെര്‍മിനല്‍ നിര്‍മാണം എന്നിവക്കാണ് സ്ഥലമേറ്റെടുക്കുന്നതെന്നായിരുന്നു എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വാദം. ബി-747, ബി-777, എ-330 തുടങ്ങിയ വിമാനങ്ങള്‍ക്ക് 2015 ഏപ്രില്‍ 30 വരെ സുഖകരമായി സര്‍വിസ് നടത്തിയത്. 2850 മീറ്റര്‍ നീളമാണ് കരിപ്പൂര്‍ റണ്‍വേക്കുളളത്. എന്നാല്‍ കരിപ്പൂരിനേക്കാള്‍ കുറഞ്ഞ 2,760 മീറ്റര്‍ മാത്രം നീളമുളള ലക്‌നൗ വിമാനത്താവളത്തില്‍ പ്രയാസങ്ങളില്ലാതെ ഇത്തരം വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇന്റര്‍ നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍(ഐ.സി.എ.ഒ) മാനദണ്ഡമനുസരിച്ച് 300 മീറ്റര്‍ റണ്‍വേ സ്ട്രിപ്പ് ആവശ്യമാണ്.കരിപ്പൂരില്‍ ഇത് 150 മീറ്ററാണ്. തിരുവനന്തപുരം, ഗോവ, ജയ്പൂര്‍, ലക്‌നൗ, അഹമ്മദാബാദ് തുടങ്ങിയ വിമാനത്താവളങ്ങളില്ലെല്ലാം റണ്‍വെ സ്ട്രിപ്പ് 150 മീറ്ററാണുളളത്. എന്നിട്ടും ഭൂമി ഏറ്റെടുക്കലും,വികസന പ്രവര്‍ത്തികളുടെ പേരും പറഞ്ഞ് കരിപ്പൂരിനെ മാത്രം അവഗണിച്ചു.
കരിപ്പൂരിന് തടയിടുന്ന പ്രവര്‍ത്തികള്‍ക്കെതിരേ പിന്നീട് രാപ്പകലില്ലാതെ സമരമായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍ കോഴിക്കോട്ടും കരിപ്പൂരിലും ദില്ലിയിലും പ്രതിഷേധ സമരങ്ങള്‍ തീര്‍ത്തതോടെയാണ് കരിപ്പൂരിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  29 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  31 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  44 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago