ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20: ടീമുകള്‍ ശനിയാഴ്ച എത്തും
തിരുവനന്തപുരം: ഈ മാസം എട്ടിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിനായി ഇരു ടീമുകളും ശനിയാഴ്ച എത്തും. ഹൈദരാബാദില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ ഇരു ടീമുകളും വൈകിട്ട് 5.45ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരും. പരിശീലന സെഷനുകള്‍ ഇരു ടീമുകള്‍ക്കും ഉïായിരിക്കില്ല. ഹോട്ടല്‍ ലീലയിലാണ് ഇന്ത്യന്‍ ടീമിന്റെയും വിന്‍ഡീസ് ടീമിന്റെയും താമസം ഒരുക്കിയിരിക്കുന്നത്. സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തിലെ പിച്ച് മത്സരത്തിനായുള്ള അവസാനവട്ട മിനുക്കുപണികളിലാണ്. കിറോണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസ് ടീമിന്റെ ക്യാപ്റ്റന്‍. ഫാബിയന്‍ അലെന്‍, ബ്രന്‍ഡന്‍ കിങ്, ദേനെഷ് റാംദിന്‍, ഷെല്‍ഡന്‍ കോട്ട്രല്‍, എവിന്‍ ലേവിസ്, ഷെര്‍ഫേന്‍ റുതര്‍ഫോര്‍ഡ്, ഷിംറോണ്‍ ഹെറ്റ്മെയര്‍ തുടങ്ങിയ താരങ്ങളാണ് അവരുടെ നിരയിലുള്ളത്. മത്സരത്തിന്റെ 71 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പ്പന തുടങ്ങി 4 ദിവസത്തിനുള്ളിലാണ് ഇത്രയും ടിക്കറ്റുകള്‍ ഓണ്‍ലൈനായി വിറ്റുപോയത്. വരും ദിവസങ്ങളില്‍ ടിക്കറ്റ് വില്‍പ്പന പൂര്‍ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.സി.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."