HOME
DETAILS
MAL
ഗസ്സയില്‍ 2018ല്‍ നടന്നത് ഇസ്റാഈലിന്റെ രഹസ്യ ഓപറേഷന്
backup
December 04 2019 | 04:12 AM
ഗസ്സ: ഗസ്സയില്‍ ഇസ്റാഈല്‍ 2018ല്‍ നടത്തിയ കൂട്ടക്കുരുതി ആസൂത്രിതമെന്ന് അല്‍ജസീറ അന്വേഷണത്തില്‍ തെളിഞ്ഞു. ഹമാസിന്റെ സ്വകാര്യ വാര്‍ത്താവിനിമയ സിസ്റ്റത്തില്‍ ശ്രവണ ഉപകരണം പിടിപ്പിക്കുന്നതിനായി നവംബര്‍ 11ന് ഗസയിലെ ഫലസ്തീനി കുടുംബമെന്ന വ്യാജേന എട്ട് ഇസ്റാഈലി രഹസ്യ(അണ്ടര്‍ കവര്‍) ഏജന്റുമാര്‍ ഗസ്സയിലെത്തുകയായിരുന്നു. എന്നാല്‍ ചോദ്യംചെയ്യലില്‍ സംശയം തോന്നിയ ഇവരെ ഹമാസ് പട്രോള്‍ വിഭാഗം തടഞ്ഞു. അതോടെ സൈലന്‍സര്‍ ഘടിപ്പിച്ച തോക്കുപയോഗിച്ച് സംഘം ഹമാസ് കമാന്‍ഡര്‍ നൗര്‍ ബറകയെ വധിച്ചു. സംഘര്‍ഷത്തില്‍ ഇസ്റാഈലി സംഘ നേതാവും കൊല്ലപ്പെട്ടു. തുടര്‍ന്ന് സംഘത്തിലുള്ളവരെ രക്ഷപ്പെടുത്തുന്നതിനായി യുദ്ധവിമാനങ്ങള്‍ ഖാന് യൂനുസില്‍ വ്യോമാക്രമണം നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."