ആരും തിരിഞ്ഞു നോക്കാതെ മാലിന്യ സംസ്‌കരണ പ്ലാന്റ്
നീലേശ്വരം: നഗരസഭയില്‍ മാലിന്യങ്ങള്‍ ചീഞ്ഞു നാറുമ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു ചിറപ്പുറത്തു നിര്‍മിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് നോക്കുകുത്തി. 2007 - 2008 ല്‍ 45 ലക്ഷം രൂപ ചെലവഴിച്ച് അന്നത്തെ പഞ്ചായത്ത് ഭരണസമിതിയാണു ഈ പ്ലാന്റ് നിര്‍മിച്ചത്. 2008 ഫെബ്രുവരി 9 ന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലൊളി മുഹമ്മദ്കുട്ടിയ്ണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്നാണ് പ്ലാന്റിന്റെ ശനിദശ തുടങ്ങിയത്. നാട്ടുകാര്‍ കോടതി കയറിയതോടെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നു. ആവിശ്യമായ സൗകര്യങ്ങളൊരുക്കി പ്രവര്‍ത്തനമാരംഭിക്കാന്‍ കോടതി നഗരസഭയ്ക്ക് അനുമതി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ആറുമാസത്തിനകം പ്ലാന്റ് തുറക്കുമെന്നു പുതിയ ഭരണസമിതി ചുമതലയേറ്റയുടനെ ചെയര്‍മാന്‍ പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല.
നിലവില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കൂട്ടിയിട്ടു കത്തിക്കുന്നതും പതിവാണ്. പകര്‍ച്ചവ്യാധികള്‍ പടരുന്ന മഴക്കാലത്തും മാലിന്യം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."