പ്രളയത്തില്‍ നെല്‍കൃഷി നശിച്ച പാടശേഖരം വീണ്ടും കതിരണിയുന്നു
കുറ്റ്യാടി: കഴിഞ്ഞ പ്രളയത്തില്‍ ലക്ഷങ്ങളുടെ നെല്‍കൃഷി നശിച്ച വേളം പഞ്ചായത്തിലെ ചെറിയാക്കണ്ടി കുന്നുമ്മല്‍താഴ പാടശേഖരം വീണ്ടും കതിരണിയുന്നു. പഞ്ചായത്ത് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ പുനര്‍കൃഷി പദ്ധതിയിലാണ് പഞ്ചായത്തിന്റെയും കൈരളി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ കൃഷിയിറക്കുന്നത്. കണ്ണങ്കൈ, മടോല്താഴ, കേളോത്ത്താഴ തുടങ്ങി 35 ഏക്കറോളം വരുന്നതാണ് ചെറിയാങ്കണ്ടി കുന്നുമ്മല്‍ താഴ പാടശേഖരം.
മട്ട, ത്രിവേണി, ഉമ ഞാറുകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഉത്സവാന്തരീക്ഷത്തില്‍ നടന്ന ഞാറുനടീല്‍ ഉദ്ഘാടനം കുന്നുമ്മല്‍ ബ്ലോക്ക് പ്രസിഡന്റ് കെ. സജിത്ത് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല അധ്യക്ഷനായി. കെ.കെ അന്ത്രു, മാണിക്കോത്ത് ബഷീര്‍, ഒ.പി രാഘവന്, ബീന മാടോല്‍, എന്‍.പി സജീര്‍, കെ. നിഥിന്, സജീവന്, ജയറാം, കെ.കെ ബാലകൃഷ്ണന് നമ്പ്യാര്‍, എ.കെ ചിന്നന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."