പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി (എഫ്.എച്ച്.സി) ആരോഗ്യ സേന പ്രഖ്യാപനം നടത്തി. സംസ്ഥാനത്ത് 170 പി.എച്ച്.സികളാണ് എഫ്.എച്ച്.സികളായി ഉയര്‍ത്തിയത്. ഇതിന്റെ ഭാഗമായി ആരോഗ്യ-ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വാര്‍ഡുകളില്‍ 20 വീടുകള്‍ക്ക് ഒരാള്‍ എന്ന നിലക്കാണ് സേനക്ക് രൂപം നല്‍കിയിരിക്കുന്നത്.
സാമൂഹ്യ സാംസാകാരിക പ്രവര്‍ത്തകര്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണ്‍വാടി ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരാണ് ആരോഗ്യ - ശുചിത്വ സേനക്ക് നേതൃത്വം നല്‍കുന്നത്. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ ഗ്രാമമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കമായി.
ആരോഗ്യ സേനയുടെ പ്രഖ്യാപനം അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കോളശ്ശേരി അധ്യക്ഷനായി.
ആര്‍ദ്രം പദ്ധതി സ്റ്റേറ്റ് ആര്.പി പി.വി ദിനേഷ് ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് വി. ഉഷ, സ്ഥിരം സമിതി ചെയര്മാന് കെ.പി ഹംസ, ജനപ്രതിനിധികളായ അര്‍സല്‍ എരേരത്ത്, കെ.പി റംല, എം. മുഹമ്മദാലി, വിശ്വേശ്വരി ഭാസ്കര്‍, ഫസീല, ജോസ് കൊല്ലിയില്‍, എ.കെ അസീസ്, രുഗ്മിണി, കുഞ്ഞിരാമന്, ശ്രീകല, ദയാനന്ദന്, സിന്ധു, ജംഷീല, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. അബ്ബാസ്, ഡോ. പ്രീതി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അബ്ദുല്‍ റഷീദ്, ജെ.എച്ച്.ഐ ടോംസ് വര്‍ഗീസ്, കെ.പി.എസ് പയ്യനെടം. അബു വറോടന്‍, ചെയര്‍പേഴ്സണ്‍ റംല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."