വൃക്കരോഗി ധനസഹായം തേടുന്നു
ആലത്തൂര്‍: വെല്‍ഡിങ് പണി ചെയ്ത് ജീവിതത്തിന് പ്രതീക്ഷയും സ്വപ്നങ്ങളും വിളക്കിച്ചേര്‍ത്ത കാവശ്ശേരി പാടൂര്‍ തെക്കേത്തറ ആലക്കല്‍ വി. മോഹന്‍ദാസ് ഇപ്പോള്‍ രോഗക്കിടക്കയിലാണ്. വൃക്കകള്‍ തകരാറിലായതോടെ ഈ 49 കാരന്റെ ജീവിതം അനിശ്ചിതത്വത്തിലൂടെ കടന്നുപോകുകയാണ്. നാലുമാസം മുന്‍പ് പനിയും ഛര്‍ദിയോടെയുമായിരുന്നു തുടക്കം.
തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകുന്നതായി സ്ഥിരീകരിച്ചു.
ആഴ്ചയില്‍ രണ്ട് ഡയാലിസിസ് നടത്തിയാണ് മുന്നോട്ടുപോകുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതിനുള്ള പ്രവേശനം മുന്‍ഗണന ക്രമത്തില്‍ അനുവദിച്ച് കിട്ടാന്‍ വൈകുന്നതിനാല്‍ സ്വകാര്യ ആശുപത്രിയിലാണ് ഡയാലിസിസ് നടത്തുന്നത്. അതുവരെ കാത്തിരിക്കാവുന്ന ആരോഗ്യ സ്ഥിതിയല്ല മോഹനന്‍ ഇപ്പോള്‍.
വൃക്കമാറ്റിവെക്കുകമാത്രമാണ് പരിഹാരം. ഇതിനുള്ള ചെലവ് താങ്ങാന്‍ മോഹന്‍ദാസിന്റെ കുടുംബത്തിന് കഴിവില്ല. സ്വന്തമായുള്ള ആറ് സെന്റ് സ്ഥലത്ത് വീട് വെക്കാന്‍ തറകെട്ടിയെങ്കിലും പണി തുടരാന്‍ കഴിഞ്ഞില്ല.
സഹോദരങ്ങള്‍ക്കു കൂടി അവകാശപ്പെട്ട തറവാട്ടിലാണ് താമസം. ഭാര്യ ശ്രീജയും ഏഴിലും അഞ്ചിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും എട്ട് മാസം പ്രായമായ ഇളയ കുട്ടിയും ഉള്‍പ്പെടുന്നതാണ് കുടുംബം. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ചികിത്സ കാര്യങ്ങള്‍ നടക്കുന്നത്.
വി. കുഞ്ഞിരാമന്‍, പി. കേശവദാസ് (രക്ഷ.), കളരിക്കല്‍ മുരളീധര പണിക്കര്‍ (പ്രസി), ഗ്രാമ പഞ്ചായത്തംഗം പി.കെ. കൃഷ്ണദാസ് (സെക്ര.), സി. ഭാസ്‌കരന്‍ (ഖജ.) ഭാരവാഹികളായി 25 അംഗ ചികിത്സ സഹായ സമിതി രൂപികരിച്ചിട്ടുണ്ട്.
ചികിത്സാ സഹായം സമാഹരിക്കാന്‍ കാവശ്ശേരി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 4292000100092751 (കഎടഇ: ജഡചആ 0429200) എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നു. ഫോണ്‍: 8547137598.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."