'ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണം നോട്ടുനിരോധനം'
ന്യൂഡല്‍ഹി: ജയില്‍മോചിതനായ ശേഷം ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്യത്തെ തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥ ചൂïിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പി. ചിദംബരം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് ഒരു പിടിയും കിട്ടിയിട്ടില്ലെന്നു ചിദംബരം പറഞ്ഞു.
പ്രതിസന്ധി ചാക്രികമായി സംഭവിക്കുന്നതാണെന്നാണ് സര്‍ക്കാര്‍ കരുതിയത്. നോട്ടുനിരോധനം, ജി.എസ്.ടി നടപ്പാക്കിയതിലെ പിഴവ്, നികുതി ഭീകരത, സംരക്ഷണവാദം, അമിതമായ കാര്യനിര്‍വഹണം, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അമിതമായ കേന്ദ്രീകരണം തുടങ്ങിയ കാരണങ്ങള്‍ മൂലമുïായതാണ് സാമ്പത്തിക പ്രതിസന്ധിയെന്ന് അദ്ദേഹം ചൂïിക്കാട്ടി. ഇത്രയൊക്കെയായിട്ടും പ്രധാനമന്ത്രി മൗനത്തിലാണെന്നും ചിദംബരം പരിഹസിച്ചു. ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍, ഈ സര്‍ക്കാരിന് അതിനുള്ള ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാജ്യസഭയിലെത്തിയ ചിദംബരം സംസാരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സഭ ബഹളം മൂലം പിരിഞ്ഞതിനാല്‍ അതുïായില്ല. ഉള്ളി വില വര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസ് എം.പിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ ചിദംബരം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."