HOME
DETAILS
MAL
ആദിവാസി കോളനിയില്‍ സമ്പൂര്‍ണ സാക്ഷരതാ രജിസ്ട്രേഷന് നടത്തി
backup
August 08 2016 | 20:08 PM
കരുളായി: കരുളായി പഞ്ചായത്തില്‍ സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ ഉള്‍പെടുത്തി നടപ്പാക്കുന്ന സമഗ്ര സക്ഷരത പദ്ധതിയുടെ ഭാഗമായി ആദിവാസി കോളനിയില്‍ സമ്പൂര്‍ണ സാക്ഷരത രജിസ്ട്രേഷന് ക്യാംപ് നടത്തി.
എല്ലാവര്ക്കും എസ്.എസ്.എല്‍.സി എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
നെടുങ്കയം ആദിവാസി കോളനിയില്‍ 36 പേരാണ് എസ്.എസ്.എല്‍.സി എഴുതുന്നത്. നെടുങ്കയത്ത് സംഘടിപ്പിച്ച രജിസ്ട്രേഷന് ക്യാംപ് വനം റെയിഞ്ച് ഓഫീസര്‍ കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. മനോജ് അധ്യക്ഷനായി. ടി.കെ വിജയന്, എന്‍.കെ സുനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."