പാണ്ടിക്കാട് മരനാട്ടുമനയിലെ ചരിത്രശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ പുരാരേഖാ വകുപ്പ് കളമൊരുക്കുന്നു
പാണ്ടിക്കാട്: ചെമ്പ്രശ്ശേരി മരനാട്ടുമനയിലെ താളിയോലകള്‍ ഉള്‍പ്പെടെയുള്ള ചരിത്ര ശേഷിപ്പുകള്‍ സംരക്ഷിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം പുരാരേഖാ വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി ആവിഷ്കരിക്കുന്നു.
ഇതിന്റെ ഭാഗമായി പുരാരേഖാ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരുമുള്‍പ്പെടുന്ന സംഘം മരനാട്ടുമനയിലും പരിസരങ്ങളിലും സന്ദര്‍ശനം നടത്തി. മനയിലെ മോഹനന് നമ്പൂതിരിയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി സംഘം ചര്‍ച്ചകള്‍ നടത്തി. ചെമ്പ്രശ്ശേരി എയ്ഡഡ് സ്കൂള്‍ കേന്ദ്രീകരിച്ച് മൂന്നുദിവസത്തെ ക്യാംപും നാട്ടുകാര്‍ക്കായി പുരാരേഖാ പ്രദര്‍ശനവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
താളിയോലകളും പുരാരേഖകളും ശാസ്ത്രീയമായി പരിരക്ഷിക്കുന്നതിനായി ഗവേഷകരുടെ സഹായം തേടും. വാമെഴി ചരിത്രവും ശേഖരിക്കുന്നുണ്ട്.
അടുത്തമാസം ആദ്യ ആഴ്ചയിലാവും ക്യാംപ് നടത്തുക.
സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടര്‍ രജികുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബിജു, കാലിക്കറ്റ് സര്‍വകലാശാല ചരിത്ര പഠന വിഭാഗം മേധാവി ഡോ.പി.ശിവദാസന്‍ എന്നിവരാണ് മരനാട്ടുമനയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."