മോദി ഭരണകാലത്ത് വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢശക്തിയുണ്ടെന്ന് രാഹുല്‍
ന്യൂഡല്‍ഹി: മോദിയുടെ ഭരണകാലത്ത് വോട്ടിങ് യന്ത്രങ്ങള്‍ വോട്ട് രേഖപ്പെടുത്തുക മാത്രമല്ല, നിഗൂഢമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പോളിങ് പൂര്‍ത്തിയായതിനു ശേഷം പ്രവര്‍ത്തകര്‍ ജാഗ്രതയോടെയിരിക്കണം. മധ്യപ്രദേശിലെ വോട്ടിങ് യന്ത്രങ്ങള്‍ വിചിത്രമായാണ് പെരുമാറുന്നത്. ചിലര്‍ ബസ് തട്ടിയെടുക്കുകയും രണ്ടു ദിവസത്തേക്ക് അപ്രത്യക്ഷരാവുകയും ചെയ്തു. മറ്റു ചിലരെ ഹോട്ടലില്‍ മദ്യപിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി. മോദിയുടെ ഇന്ത്യയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢശക്തിയുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിലും ഛണ്ഡിഗഡിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ വോട്ടിങ് യന്ത്രത്തിലെ ബാഹ്യ ഇടപെടലുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വീറ്റ്. വോട്ടെടുപ്പ് നടന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം സ്‌കൂള്‍ ബസിലും ഹോട്ടലുകളിലും വോട്ടിങ് യന്ത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."