പാചകവാതക സബ്‌സിഡി ഒഴിവാക്കിയതിനെതിരേ യൂത്ത് ലീഗ് പ്രതിഷേധം; തൊടുപുഴയിലും അടിമാലിയിലും അടുപ്പ് സമരം സംഘടിപ്പിച്ചു
തൊടുപുഴ/അടിമാലി : പാചക വാതക സബ്‌സിഡി എടുത്ത് കളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതൃത്വത്തില്‍ തൊടുപുഴയിലും അടിമാലി ഇരുമ്പുപാലത്തും അടുപ്പ് സമരം സംഘടിപ്പിച്ചു. അടിമാലിയില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് സിയാദും തൊടുപുഴയില്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ടി.കെ നവാസും സമരം ഉദ്ഘാടനം ചെയ്തു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കീഴടങ്ങി രാജ്യം തീറെഴുതുകയാണ് മോഡിയെന്നും പോരാട്ടത്തിനൊരുങ്ങേണ്ട സമയം അതിക്രമിച്ചെന്നും കെ.എസ് സിയാദ് പറഞ്ഞു. കലാം കണിച്ചാട്ട് അധ്യക്ഷനായി. എം.ബി സൈനുദ്ദീന്‍, വി.എം റസാഖ്, പി.എം മുഹമ്മദ് ഷാഫി, ടി.എം.സ രാജന്‍, എം.യു അഫ്‌സല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാചക വാതക സബ്‌സിഡി എടുത്ത് കളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും ടി.കെ നവാസ് പറഞ്ഞു.
നോട്ട് നിരോധനത്തിന് ശേഷം സാധാരണക്കാരന്റെ തലക്കേറ്റ രണ്ടാമത്തെ അടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ ലീഗ് ഓഫിസ് പരിസരത്ത് നിന്നു ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. യൂത്ത് ലീഗ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പി.എന്‍ നാഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരായ എ.എം ഹാരിദ്, അഡ്വ. സി.കെ ജാഫര്‍, ടി.കെ അനില്‍കുമാര്‍, മുസ്‌ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം ട്രഷറര്‍ പി.കെ മൂസ, എം.എം ഷുക്കൂര്‍, പി.എം ഷാഹുല്‍ ഹമീദ്, എം.പി സലിം, ടി.കെ അബ്ദുള്‍ കരീം, പി.എച്ച് സുധീര്‍, ഇ.എ.എം അമീന്‍, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സല്‍മാന്‍ ഹനീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഹിന്‍ഷാ, വി.എ ഷംസുദ്ധീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."