ഗ്യാസ് സബ്സിഡി നിര്‍ത്തലാക്കിയതിനെതിരേ വ്യാപക പ്രതിഷേധം
കാസര്‍കോട്: പാചകവാതക ഗ്യാസ് സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പില്‍ നടത്തിയ അടുപ്പു കൂട്ടി സമരം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഇടനീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.എം ഇഖ്ബാല്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, വൈസ് പ്രസിഡന്റുമാരായ ഹാരിസ് പട്ട്ള, മന്‍സുര്‍ മല്ലത്ത്, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാഹിനാ സലീം, മുനിസിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ നൈമുന്നിസ, സമീനാ മുജീബ്, ദുബൈ കെ.എം.സി.സി ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, സദാനന്ദന് ചെര്‍ക്കള, അനസ് എതൃത്തോട്, ഹാരിസ് തായല്‍, റഷീദ് തുരുത്തി, സി.ടി റിയാസ്, സുബൈര്‍ മാര, സി. സലീം, ജലീല്‍ അണങ്കൂര്‍, എം.ബി അഷ്റഫ്, സി.ബി ലത്തീഫ്, റഷീദ് ഗസ്സാലി, മുജീബ് തായലങ്ങാടി, ബി.എം.സി ബഷീര്‍, ഖലീല്‍ തുരുത്തി നേതൃത്വം നല്കി.
പാചകവാതകത്തിനു നല്കി വരുന്ന സബ്സിഡി അടുത്ത മാര്‍ച്ചോടെ പൂര്‍ണമായും എടുത്തു കളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്കു മാര്‍ച്ചു നടത്തി. ജനങ്ങളോടുള്ള വെല്ലുവിളിയായ തീരുമാനം പിന്‍വലിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
സമരം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താന് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാരാജ്, ജില്ലാ വൈസ് പ്രസിഡന്റ് എം.സി.എ അജിത് സംസാരിച്ചു. രഞ്ചിത്ത് മടിക്കൈ, പ്രദീപ് കൃഷ്ണന്, സുധീഷ് കുറ്റിക്കോല്‍, സുനില്‍ കാസര്‍കോട്, രമേശന് കണ്ണോത്ത് നേതൃത്വം നല്കി.
'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."