HOME
DETAILS

ആപ്പിളിനെ പിന്തള്ളി ലോകത്തെ ഏറ്റവും മൂല്യം കൂടിയ കമ്പനിയായി സഊദി അരാംകോ

  
backup
December 12, 2019 | 8:59 AM

saudi-aramco-shares-jump-in-ipo-making-it-more-valuable-than-apple

റിയാദ്: ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സഊദി അരാംകോ. അമേരിക്കൻ കമ്പനിയായ ആപ്പിളിനെ പിന്തള്ളിയാണ് സഊദി അരാംകോ ഈ സ്ഥാനം കരസ്ഥമാക്കിയത്. ഇതോടൊപ്പം ഏറ്റവും വലിയ അഞ്ച് ഊർജ്ജ മേഖലയേക്കാൾ വലുതായി മാറുകയും ചെയ്‌തിട്ടുണ്ട്‌. സഊദി സ്‌റ്റോക് എക്‌സ്‌ചേഞ്ച് ആയ തദാവുലിൽ വ്യാപാരത്തിനായി എത്തിയതിന് പിന്നാലെ സഊദി അരാംകോയുടെ മൂല്യം ഉയർന്നതോടെയാണ് അരാംകോ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന നേട്ടം കൈവരിച്ചത്.

തദാവുലിൽ കഴിഞ്ഞ ദിവസം വ്യാപാരം ആരംഭിച്ചയുടൻ തന്നെ പത്ത് ശതമാനം നിരക്ക് ഉയർത്തി വിപണി മൂല്യം ക്രമീകരിച്ചതോടെ കമ്പനിയുടെ മൊത്തം മൂല്യത്തിൽ രേഖപ്പെടുത്തിയ വർദ്ധനവാണ് സഊദി അരാംകോക്ക് ഈ നേട്ടം ഉണ്ടാക്കിയത്. പത്ത് ശതമാനം ഉയർത്തിയതോടെ ഇതോടെ കമ്പനി മൂല്യം 1.88  ട്രില്യണ്‍ ഡോളറായാണ് ഉയർന്നത്. തുടക്കത്തിൽ സഊദി അധികൃതർ ലക്ഷ്യമിട്ട 2 ട്രില്യൺ ഡോളർ മൂല്യനിർണ്ണയത്തിലേക്ക് ഇത് അടുക്കുകയാണ്. വരും ദിവസങ്ങളിൽ മൂല്യം വീണ്ടും ഉയരുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ.  ഇതോടെ, നേരത്തെ പ്രതീക്ഷിച്ച  2 ട്രില്യൺ ഡോളർ മൂല്യനിർണ്ണയത്തിലെത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു നല്ല ദിവസം ഞങ്ങൾ പ്രതീക്ഷിക്കുന്നു, 2 ട്രില്യൺ ഡോളർ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ മാർക്കിലെത്താൻ കഴിയണം, ”അൽ മാൽ ക്യാപിറ്റലിലെ സീനിയർ പോർട്ട്‌ഫോളിയോ മാനേജർ വ്രജേഷ് ഭണ്ഡാരി പറഞ്ഞു.


അതോടൊപ്പം സഊദി അരാംകോയുടെ ഓഹരികള്‍ പ്രാദേശിക സ്‌റ്റോക്ക് എക്‌സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ആദ്യ ദിനം തന്നെ പത്ത് ശതമാനം മൂല്യ വർദ്ധനവോടെയാണ് അരങ്ങേറ്റം. 32 റിയാല്‍ മൂല്യമുള്ള അടിസ്ഥാന ഓഹരിയിൽ വർദ്ധനവ് വരുത്തി  35.2 റിയാല്‍ നിരക്കിലാണ് വ്യാപാറാം നടന്നത്. ഐ പി ഒ  വഴി നൽകിയ   മൂന്നു ശതകോടി ഓഹരികളാണ് പ്രാദേശിക സ്‌റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്‌തത്‌.

അരാംകോയുടെ ലാഭക്ഷമതയും ബാരലിന് ഏകദേശം 3 ഡോളർ എന്ന നിരക്കിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ അസംസ്കൃത എണ്ണ ഉൽപാദനച്ചെലവുമാണ് അരാംകോയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്.  ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളും അരാംകോയുടെ കൈവശമാണ്. വലിയ എതിരാളിയായ എക്സോൺ മൊബിലിനേക്കാൾ നാലിരട്ടിയാണിത്. 2020 ൽ 75 ബില്യൺ ഡോളറിന്റെ അടിസ്ഥാന ലാഭവിഹിതം നൽകാൻ ഉദ്ദേശിക്കുന്ന കമ്പനി 2018 ൽ 111.1 ബില്യൺ ഡോളറും 2019 ന്റെ ആദ്യ പകുതിയിൽ 46.9 ബില്യൺ ഡോളറുമാണ് ലാഭം രേഖപ്പെടുത്തിയത്. കമ്പനിയെ മാർക്കറ്റിൽ ഉൾപ്പെടുത്തുന്നത് പ്രധാന സൂചികയായ ടാസിയിലേക്ക് നയിക്കുമെന്നും ലാഭം, ഓഹരി ഉടമകളുടെ വരുമാനം എന്നിവയിൽ മറ്റ് വികസ്വര രാജ്യങ്ങളെ മറികടക്കുമെന്നും  അൽജസീറ ക്യാപിറ്റൽ അനലിസ്റ്റുകൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴിയില്‍ വൈരുദ്യം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

Kerala
  •  14 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  14 days ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  14 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  15 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  15 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  15 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  15 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  15 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  15 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  15 days ago