മന്ത്രി കെ.ടി ജലീലിന്റെ നടപടിയില്‍ സമഗ്ര അന്വേഷണം വേണമെന്ന്
പാലക്കാട്: വകുപ്പ് മേധാവി ക്രമക്കേട് കണ്ടെത്തി സര്‍വിസില്‍നിന്ന് നീക്കം ചെയ്തയാളെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ട മന്ത്രി കെ.ടി ജലീലിന്റെ നടപടിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജോലിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എലപ്പുള്ളി പഞ്ചായത്തിലെ സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന വി. രാമകൃഷ്ണനെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഡയരക്ടര്‍ ഓഫ് പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം നടത്തിയ തുടരന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ 2017 ജൂണ്‍ എട്ടിന് സര്‍വിസില്‍നിന്നും പുറത്താക്കി ഉത്തരവിട്ടത്
എന്നാല്‍ ജൂണ്‍ 16ന് രാമകൃഷ്ണനെ പുറത്താക്കിയ ഉത്തരവ് മന്ത്രി സ്റ്റേ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് 2017 നവംബര്‍ ഒന്നിന് രാമകൃഷ്ണനെ തിരിച്ചെടുത്തതായി ഉത്തരവിറങ്ങി. അന്വേഷണം നടത്തി കുറ്റക്കാരനെന്നു കണ്ടെത്തി സര്‍വിസില്‍നിന്നും പുറത്താക്കിയ ആളെ തിരിച്ചെടുക്കാന്‍ ചട്ടപ്രകാരം മന്ത്രിക്ക് അധികാരമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗവും ഓദ്യോഗിക പദവി ദുരുപയോഗം ചെയ്യലുമാണ് നടത്തിയത്. എല്ലാ വിവരങ്ങളുടെയും രേഖകള്‍ തന്റെ കൈവശമുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."