HOME
DETAILS

വിഭജനത്തിന്റെ പൗരത്വ ബില്ലുമായി കേരളത്തിലേക്കു വരണ്ട, അതിവിടെ നടക്കില്ലെന്നു മുഖ്യമന്ത്രി, ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്ന നിയമം ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ലെന്നും പിണറായി

  
backup
December 12 2019 | 14:12 PM

citizen-ship-issue-comment-chief-minister

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലുമായി കേരളത്തിലേക്ക് വരേണ്ടതില്ലെന്നും അത് സംസ്ഥാനത്ത് നടപ്പാക്കുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ബില്ല് ഭഗണഘടനാവിരുദ്ധമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി ഇന്ത്യയെ വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോവാള്‍ക്കാറുടെയും മോഹമാണ് കേന്ദ്രം നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്ന നിയമമാണിത്. കേരളത്തില്‍ മതാടിസ്ഥാനത്തിലുളള ഒരു വേര്‍തിരിവും അനുവദിക്കില്ല.
മതരാഷ്ട്രമായ പാകിസ്താനോട് നമ്മളെ തന്നെ ഉപമിക്കുകയും അവിടെ നടക്കുന്നത് ഇവിടെയും നടക്കണമെന്ന് ശഠിക്കുകയും ചെയ്യുന്ന പ്രാകൃത രാഷ്ട്രീയമാണ് ആര്‍.എസ്.എസിന്റേത്. അതിവിടെ നടക്കില്ല.
ജനങ്ങളെ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കില്ല. ഈ നിയമം ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ല എന്നത് വ്യക്തമാണ്. അങ്ങനെയെരിക്കെ തന്നെ അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ പാസാക്കുന്നത് നീചമായ രാഷ്ട്രീയ ലക്ഷ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സമീപനമേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുക. ഭരണഘടനാവിരുദ്ധമായ നിലപാട് അംഗീകരിക്കാന്‍ സംസ്ഥാനത്തിന് സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വേദികളിലൂടെ കേന്ദ്രത്തിനോട് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം അറിയിക്കും. പൗരത്വ ഭേദഗതി ബില്ലിന് എതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്, പക്ഷേ പരിധി വിടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കാലാകാലങ്ങളായി ഈ പ്രദേശത്ത് വന്നുചേര്‍ന്ന എല്ലാ ആളുകളെയും ഉള്‍ക്കൊണ്ട സമൂഹമാണ് നമ്മുടേത്.രാജ്യത്തിന്റെ സമ്പദ്ഘടന പരിതാപകരമായ നിലയിലാണ് എന്ന പഠനങ്ങളും കണക്കുകളും പുറത്തുവന്നിട്ടുണ്ട്. അത്തരം ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  4 days ago