HOME
DETAILS

അധികാരികളേ പറയൂ... കാട്ടിലെ ജന്മങ്ങള്‍ക്കുമില്ലേ അവകാശങ്ങള്‍?

  
backup
December 11 2018 | 04:12 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%87-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%82-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2

എന്‍.സി ഷെരീഫ്


അരീക്കോട്: 'ഓഫീസര്‍ ഞമ്മളെ പറ്റിച്ചാണ്. കെടക്കാന്‍ പൊര സരിയാക്കി തരാംന്ന് പറഞ്ച് പോവും. പൂളക്കമ്പും വാഴക്കന്നും പന്നികള്‍ തിന്നോണ്ട് പോയാ ഞമ്മള്‍ക്കൊന്നും ഇല്യാതാവും. പട്ടിണി കടന്ന് പൈതങ്ങള്‍ക്ക് ജീവനില്ലാണ്ടാവും'. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൈലാടി ആദിവാസി കോളനിയിലുള്ള 83 കഴിഞ്ഞ ചിരുതമ്മയുടെ വാക്കുകളാണിത്. ലോകം ഇന്നലെ മനുഷ്യാവകാശ ദിനം ആചരിച്ചപ്പോള്‍ ആദിവാസി വകുപ്പിന്റെ സഹായവും ശ്രദ്ധയും ലഭിക്കാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ആദിവാസി ഊരുകളിലാണ് ഇപ്പോഴും ദുരിതങ്ങളുമായി കാടിന്റെ മക്കള്‍ കഴിയുന്നത്.
പിന്നാക്കത്തില്‍ പിന്നാക്കം നില്‍ക്കുന്ന ആദിവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ വകുപ്പിന് തീരെ സമയമില്ല. വല്ലപ്പോഴും തിരിഞ്ഞുനോക്കുന്നത് ആരുടെയൊക്കെയോ നിര്‍ബന്ധം കൊണ്ടുമാത്രം. വിവിധ വകുപ്പുകള്‍ ആദിവാസികള്‍ക്കായി നിരവധി പദ്ധതികള്‍ ആലോചിക്കുന്നുണ്ടെങ്കിലും പ്രവൃത്തിപഥത്തിലെത്തുന്നത് ചുരുക്കം മാത്രം. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ആദിവാസി കോളനിയിലെ പലര്‍ക്കും അടച്ചുറപ്പുള്ള വീടില്ല. അടിസ്ഥാന സൗകര്യങ്ങളില്ല. യാത്ര സൗകര്യമില്ല. വല്ല രോഗവും പിടിപെട്ടാല്‍ കിലോമീറ്ററുകളോളം മലയിറങ്ങണം. കഴിഞ്ഞ വര്‍ഷം രാത്രി കോളനിയില്‍ പ്രസവിച്ച സ്ത്രീയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിക്കാനായത് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു. അരഭിത്തി കെട്ടിയ വീടുകളിലും ടാര്‍േപ്പാളിന്‍കൊണ്ട് മറച്ച കുടിലുകളിലും അടച്ചിട്ടിരിക്കുന്ന കോളനി നിവാസികളുടെ കരച്ചിലുകള്‍ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ മനുഷ്യാവകാശ ദിനാചരണം കൊണ്ടാടുകയാണ്. ജില്ലയിലെ പട്ടിക വര്‍ഗക്കാരില്‍ മൂന്നില്‍ ഒരു ശതമാനം താമസിക്കുന്നത് ഏറനാട് മണ്ഡലത്തിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ്. ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറ വില്ലേജുകളില്‍ ഓടക്കയം, ഈന്തുമ്പാലി, ആലപ്പാറ, കവുങ്ങുചോല, കൂരങ്കല്ല്, പീടിക്കുണ്ട്, മൈലാടി, കളപ്പാറ, ചീങ്കണ്ണി, കൊടുമ്പുഴ, പന്നിയാമല, കുരീരി, നെല്ലിയാനി, കളപ്പാറ, കരിമ്പ് തുടങ്ങിയ പതിനഞ്ച് കോളനികളിലായി താമസിക്കുന്നവരുടെ എണ്ണം ആയിരത്തിന് മുകളില്‍ വരും. ഇവരുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ പലപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്.
നാട്ടില്‍ നിന്ന് ആരെങ്കിലും കാട് കയറുന്നതും കാത്തിരിപ്പാണ് മൈലാടി ആദിവാസി കോളനിയിലെ ജനങ്ങള്‍. കുടിവെള്ളമില്ലാത്ത കുടുംബങ്ങളും ഇവരുടെ നാല്‍ക്കാലികളും തീരാദുരിതം പേറുമ്പോഴും സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പും ദ്രോഹിക്കുകയാണെന്ന് ഇവര്‍ പറയുന്നു. റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന അരിയിലും കൈയിട്ടുവാരല്‍ നടക്കുന്നുണ്ട്. ഇവരുടെ റേഷന്‍ അരിയും മറ്റു ധാന്യങ്ങളും കൈകലാക്കി പകരം കള്ള് നല്‍കുന്നവരും ഉണ്ടെന്ന് ആദിവാസികള്‍ പറഞ്ഞു. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കനത്ത വെയിലില്‍ വെന്തുരുകുന്ന കൂരക്ക് താഴെ ഇരുന്ന് ആരോടെന്നില്ലാതെ കാടിന്റെ മക്കള്‍ വിലപിക്കുമ്പോഴും സ്‌നേഹ പ്രകടനത്തിനായി ജനപ്രതിനിധികള്‍ എത്തുന്നത് തിരഞ്ഞെടുപ്പ് വേളകളില്‍ മാത്രമാണ്. രണ്ടാഴ്ചയായി കൊടുമ്പുഴ, നെല്ലിയായി, വാരിക്കല്‍ കോളനികളില്‍ ആനകളുടെ ശല്യവും രൂക്ഷമാണ്. നിലമ്പൂര്‍ വനം വകുപ്പ് ഓഫീസിലെ റൈഞ്ച് ഓഫീസറെ വിളിച്ച് പറഞ്ഞെങ്കിലും ആനകളെ കാട്ടിലേക്ക് തന്നെ മടക്കി അയക്കാനാണ് നിര്‍ദേശം ലഭിച്ചതെന്ന് നെല്ലിയായി ഊരുമൂപ്പന്‍ എന്‍.സി ഗോപാലന്‍ പറഞ്ഞു. ആനകളുടെ അക്രമം ഭയന്ന് ഓടി വീട്ടിത്തടം പാലത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ എന്‍.സി ഗോപാലന്‍ പതിമൂന്ന് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്രളയം തകര്‍ത്ത ജീവിതം തിരിച്ചുപിടിക്കാനാവാതെ പ്രയാസം നേരിടുമ്പോള്‍ വീടും കൃഷിയും ആനകള്‍ നശിപ്പിക്കുന്നത് തടയാനും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനും അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആദിവാസികള്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ജില്ലയില്‍ ആദിവാസികളുടെ സമഗ്ര വികസനത്തിനായി ചിലവഴിച്ചത് 14 കോടി രൂപയാണ്. എന്നാല്‍ അതിന്റെ ആനുകൂല്യങ്ങളൊന്നും ഇവിടെ എത്തുന്നില്ലെന്ന് കോളനിക്കാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago