ഇ-പോസ് പ്രവര്‍ത്തനം സുതാര്യമാക്കണം: എ.കെ.ആര്‍.ആര്‍.ഡി.എ
കല്‍പ്പറ്റ: ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം ഇ-പോസ് പ്രവര്‍ത്തനം സുതാര്യമാക്കണമെന്ന് എ.കെ.ആര്‍.ആര്‍.ഡി.എ വയനാട് ജില്ലാ സമ്മേളനംസര്‍ക്കാരിനോടാവശ്യപ്പെട്ടു. റേഷന്‍ വിതരണ രംഗത്തെ പ്രധാന കണ്ണികളായ സെയില്‍സ്മാന്‍മാര്‍ക്ക് അര്‍ഹമായ ജീവിതോപാധി സഹായം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകണം. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ കാതലായ റേഷന്‍ കടയില്‍ അളവ് തൂക്കം ബോധ്യപ്പെടുത്തി റേഷന്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കണമെന്ന വ്യവസ്ഥ എത്രയും പെട്ടന്ന് വയനാട്ടിലും നടപ്പില്‍ വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.എന്‍ വിനോദ് ചന്ദ്രന്‍ പതാക ഉയര്‍ത്തി. വയനാട് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞബ്ദുല്ല അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ മുട്ടത്തറ ഗോപകുമാര്‍, നൗഷാദ് പറക്കാടന്‍, ഡാനിയേല്‍ ജോര്‍ജ് സംസാരിച്ചു.രക്ഷാധിക്കാരി കെ. ഇസ്മായില്‍, മാനന്തവാടി താലൂക്ക് പ്രസിഡന്റ് സി.കെ ശ്രീധരന്‍, ഖജാന്‍ജി പി. ഭാസ്‌ക്കരന്‍, ബത്തേരി താലൂക്ക് പ്രസിഡന്റ് ശാന്താ രാജീവ്, പി. ഉദൈഫ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."