HOME
DETAILS

സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു; കാരണം, മകന്റെ കല്യാണത്തിലെ അത്യാര്‍ഭാടവും ഡി.ജെ പാര്‍ട്ടിയും, പങ്കെടുക്കാനെത്തിയ ജില്ലാ സെക്രട്ടറിയുടെ കാര്‍ തടഞ്ഞതും വിവാദമായി

  
backup
December 15, 2019 | 2:20 PM

cpm-suspended-ac-member

ആലപ്പുഴ: പാര്‍ട്ടി ചട്ടക്കൂടുകള്‍ക്ക് വിരുദ്ധമായി അത്യാര്‍ഭാടപൂര്‍വം മകന്റെ വിവഹസല്‍ക്കാരം നടത്തിയതിന് ഏരിയാ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്ത് സി.പി.എം. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി.വി മോഹനനെയാണ് നേതൃത്വം ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ശനിയാഴ്ച ഇദ്ദേഹം ഉള്‍പ്പെടെ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ചേര്‍ത്തല അരീപ്പറമ്പില്‍ കഴിഞ്ഞ 13നായിരുന്നു ഇയാളുടെ മകന്റെ വിവാഹത്തോടനുബന്ധിച്ചുള്ള സല്‍ക്കാരം സംഘടിപ്പിച്ചത്. സല്‍ക്കാരത്തോടനുബന്ധിച്ച് വലിയ സംവിധാനങ്ങളോടുകൂടിയ ഡി.ജെ. പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു.

ഡി.ജെ പാര്‍ട്ടിക്കിടയില്‍ നൃത്തം ചെയ്തവര്‍ തമ്മില്‍ പിന്നീട് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ ജില്ലാ സെക്രട്ടറിയുടെ കാര്‍ നൃത്തം ചെയ്തവര്‍ തടയുകയും ചെയ്തു. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുകയായിരുന്നു.

അതേസമയം വിവാഹ സല്‍ക്കാരം ആസൂത്രണം ചെയ്തത് മകനാണെന്നാണ് മനോഹരന്‍ പാര്‍ട്ടിക്ക നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ നേതൃത്വം തയാറാവാഞ്ഞതിനെ തുടര്‍ന്നാണ് നടപടി എടുക്കാന്‍ തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി

Kerala
  •  3 days ago
No Image

'ദാറുൽ ഉലൂം ദയൂബന്ദിൽ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തും'; പ്രമുഖ ഇസ്‌ലാമിക മതപഠനശാലയ്ക്ക് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു രക്ഷാദൾ 

National
  •  3 days ago
No Image

കാരുണ്യത്തിന്റെ വേറിട്ട കാഴ്ച; തെരുവ് പശുക്കള്‍ക്ക് ഓണ്‍ലൈനായി ഭക്ഷണം നല്‍കി യുവതിയും ഡെലിവറി ഏജന്റും

National
  •  3 days ago
No Image

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണക്കടത്ത്; ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍, രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

Kerala
  •  3 days ago
No Image

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

uae
  •  3 days ago
No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  3 days ago
No Image

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

uae
  •  3 days ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  3 days ago
No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  3 days ago
No Image

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

Weather
  •  3 days ago