ജാമിയ മിലിയയില്‍ സംഭവിക്കുന്നത് പൊലിസ് ഭീകരത, വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന വീഡിയോ പുറത്ത്, കാംപസിനകത്തും പൊലിസ് നരനായാട്ട്
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെിരേ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലിസ് നടത്തിയത് ക്രൂരമായ അക്രമം. വിദ്യാര്‍ഥികള്‍ക്ക് നേരെ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവിടെ നടക്കുന്ന ഭീകരത പുറംലോകമറിയുടന്നത്.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/12/WhatsApp-Video-2019-12-15-at-9.30.56-PM.mp4"][/video]
പരസ്യാമായി യാതൊരു സങ്കോചവുമില്ലാതെ നിരവധി തവണയാണ് ഒരു പൊലിസുകാരന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആളപായമുണ്ടായോ എന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല. കാംപസിനകത്ത് അധിക്രമിച്ച് കയറി ഇവര്‍ നടത്തിയ നരനായാട്ടില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കോളജിന്റെ ശൗചാലയത്തിലും മറ്റും പൊലിസിന്റെ അടിയേറ്റ് കിടന്ന വിദ്യാര്‍ഥികളെ ഏറെ സമയത്തിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/12/new.mp4"][/video]
ക്ലാസ് മുറികളും മറ്റ് ഓഫിസുകളും ഉള്‍പ്പെടെ പൊലിസ് സംഘം തല്ലിത്തകര്‍ത്തിട്ടുണ്ട്. പൊലിസിന്റെ നരനായാട്ട് വ്യക്തമാകുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് കത്തിക്കാന്‍ ശ്രമിക്കുന്ന പൊലിസുകാരുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. യാതൊരു അനുമതിയുമില്ലാതെ കാംപസിനകത്ത് പ്രവേശിച്ച പൊലിസുകാര്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
സാരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. സമരവുമായി ബന്ധമില്ലാത്ത 150ലേറെ വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതായി സഹപാഠികള്‍ ആരോപിച്ചു. സര്‍വകലാശാല അധികൃതരുടെയോ വി.സിയുടെയോ അനുമതിയില്ലാതെ നൂറോളം പൊലിസുകാര്‍ കാംപസിനകത്ത് പ്രവേശിച്ച് പരാക്രമം നടത്തുകയായിരുന്നുവെന്ന് സര്‍വകലാശാല പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ പറഞ്ഞു.
കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്ത അവര്‍ വിദ്യാര്‍ഥികളെയും ജീവനക്കാരെയും അധ്യാപകരെയും മര്‍ദ്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറത്തുനിന്നുള്ള ചിലര്‍ കാംപസിനകത്ത് കയറിയിട്ടുണ്ടെന്നും ഇവരെ പിടികൂടാനാണ് ഉള്ളില്‍ പ്രവേശിച്ചതെന്നുമാണ് പൊലിസ് നല്‍കുന്ന വിശദീകരണം. ഡല്‍ഹി പൊലിസിന്റെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ ഡല്‍ഹി പൊലിസ് ആസ്ഥാനത്തും പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.
അന്യായമായി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ പുറത്തുവിടണമെന്നാണ് ഇവര്‍ ആവശയപ്പെടുന്നത്. സര്‍കവലാശാലയിലെ വിദ്യാര്‍ഥികള്‍ ആകെ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."