HOME
DETAILS

ജാമിയ മിലിയയില്‍ സംഭവിക്കുന്നത് പൊലിസ് ഭീകരത, വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന വീഡിയോ പുറത്ത്, കാംപസിനകത്തും പൊലിസ് നരനായാട്ട്

  
backup
December 15, 2019 | 4:35 PM

jamia-milia-brutal-incident

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെിരേ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലിസ് നടത്തിയത് ക്രൂരമായ അക്രമം. വിദ്യാര്‍ഥികള്‍ക്ക് നേരെ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവിടെ നടക്കുന്ന ഭീകരത പുറംലോകമറിയുടന്നത്.

[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/12/WhatsApp-Video-2019-12-15-at-9.30.56-PM.mp4"][/video]

പരസ്യാമായി യാതൊരു സങ്കോചവുമില്ലാതെ നിരവധി തവണയാണ് ഒരു പൊലിസുകാരന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആളപായമുണ്ടായോ എന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല. കാംപസിനകത്ത് അധിക്രമിച്ച് കയറി ഇവര്‍ നടത്തിയ നരനായാട്ടില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കോളജിന്റെ ശൗചാലയത്തിലും മറ്റും പൊലിസിന്റെ അടിയേറ്റ് കിടന്ന വിദ്യാര്‍ഥികളെ ഏറെ സമയത്തിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/12/new.mp4"][/video]

 

ക്ലാസ് മുറികളും മറ്റ് ഓഫിസുകളും ഉള്‍പ്പെടെ പൊലിസ് സംഘം തല്ലിത്തകര്‍ത്തിട്ടുണ്ട്. പൊലിസിന്റെ നരനായാട്ട് വ്യക്തമാകുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് കത്തിക്കാന്‍ ശ്രമിക്കുന്ന പൊലിസുകാരുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. യാതൊരു അനുമതിയുമില്ലാതെ കാംപസിനകത്ത് പ്രവേശിച്ച പൊലിസുകാര്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

സാരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. സമരവുമായി ബന്ധമില്ലാത്ത 150ലേറെ വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതായി സഹപാഠികള്‍ ആരോപിച്ചു. സര്‍വകലാശാല അധികൃതരുടെയോ വി.സിയുടെയോ അനുമതിയില്ലാതെ നൂറോളം പൊലിസുകാര്‍ കാംപസിനകത്ത് പ്രവേശിച്ച് പരാക്രമം നടത്തുകയായിരുന്നുവെന്ന് സര്‍വകലാശാല പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ പറഞ്ഞു.

കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്ത അവര്‍ വിദ്യാര്‍ഥികളെയും ജീവനക്കാരെയും അധ്യാപകരെയും മര്‍ദ്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറത്തുനിന്നുള്ള ചിലര്‍ കാംപസിനകത്ത് കയറിയിട്ടുണ്ടെന്നും ഇവരെ പിടികൂടാനാണ് ഉള്ളില്‍ പ്രവേശിച്ചതെന്നുമാണ് പൊലിസ് നല്‍കുന്ന വിശദീകരണം. ഡല്‍ഹി പൊലിസിന്റെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ ഡല്‍ഹി പൊലിസ് ആസ്ഥാനത്തും പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.

അന്യായമായി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ പുറത്തുവിടണമെന്നാണ് ഇവര്‍ ആവശയപ്പെടുന്നത്. സര്‍കവലാശാലയിലെ വിദ്യാര്‍ഥികള്‍ ആകെ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  2 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  2 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  3 days ago