HOME
DETAILS

കടം വാങ്ങി കടം വീട്ടുന്ന ജാലവിദ്യ

  
backup
December 16 2019 | 01:12 AM

%e0%b4%95%e0%b4%9f%e0%b4%82-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 

 


കടം വാങ്ങി കടം വീട്ടുന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. വരുമാനം കുറഞ്ഞതും മറ്റു നിത്യ ചെലവുകള്‍ കൂടിയതുമാണ് ഈ അവസ്ഥയ്ക്ക് കാരണം. വായ്പാ പരിധി വെട്ടിക്കുറച്ചതിനാല്‍ വീണ്ടും കടമെടുക്കാന്‍ കേരള പുനര്‍ നിര്‍മ്മാണം എന്ന പേരില്‍ പുതിയ അടവു തന്ത്രം പ്രയോഗിക്കുകയാണ്. കേരള പുനര്‍ നിര്‍മാണത്തിന്റെ പേരില്‍ 30,000 കോടി എടുക്കാന്‍ ബാങ്കുകളായ ബാങ്കുകളില്‍ കയറി ഇറങ്ങുന്നു. ഇത് എവിടെ അവസാനിക്കുമെന്ന് ആര്‍ക്കുമറിയില്ല.
അവസാനം കേരളത്തിന്റെ ഓരോ ഭാഗവും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതേണ്ടി വരും. സര്‍ക്കാര്‍ മാറി വരുമ്പോഴും ധൂര്‍ത്തിനും വോട്ട് ബാങ്ക് ഉറപ്പിക്കാനും വാരിക്കോരി ചെലവാക്കുന്നു അതും കടമെടുത്ത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ സംസ്ഥാനത്തിന്റെ വായ്പാപരിധിയില്‍ മുഴുവനും കടമെടുത്ത് തീര്‍ത്തിരിക്കും. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നു ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. 20,402 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. ഇത് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ആറു മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല.
പ്രത്യേക ട്രഷറി സേവിങ്‌സ് ബാങ്ക് (ഐ.ടി.എസ്.ബി) ഇടപാടുകളാണ് വായ്പാ പരിധി കുറയ്ക്കാന്‍ ഇട വരുത്തിയത്. പണമില്ലാത്ത ജാലവിദ്യയായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റെ ഐ.ടി.എസ്.ബി. അതായത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ചും പൊതുമേഖല സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ബജറ്റിലെ ചെലവാകാത്ത ഗ്രാന്റുകളും പദ്ധതി വിഹിതവും ട്രഷറിയിലെ പ്രത്യേക അക്കൗണ്ടില്‍ തിരിച്ച് അടച്ച് കണക്ക് കൂട്ടുകയാണ്. എന്നാല്‍ പണം നല്‍കാതെ പണം നിക്ഷേപിക്കുന്ന ജാലവിദ്യ മാത്രമാണിതെന്നതാണ് യാഥാര്‍ത്ഥ്യം. അതല്ലെങ്കില്‍ കണക്കുകള്‍ കൊണ്ടുള്ള ട്രപ്പീസ് കളി. ഈ തുക ട്രഷറിയിലെ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുന്നു എന്ന് രേഖകളില്‍ കാണുമെങ്കിലും ഇത് മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാണ്. 2018-19ല്‍ 8,611.64 കോടിയാണ് ഇങ്ങനെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയത്. എന്നിട്ട് തിരിച്ചടച്ചതുമില്ല. ഇത് സി.എ.ജി പിടികൂടിയിരുന്നു. തുടര്‍ന്ന് ഇതില്‍ 313.42 കോടി തിരിച്ചടച്ചു.ഇനിയും തിരിച്ചടക്കണം.
കണക്ക് കൊണ്ടുള്ള ഈ കളി, പക്ഷേ സാധാരണക്കാര്‍ക്ക് മനസിലാകില്ല. ഇല്ലാത്ത പണം ഉണ്ടെന്നു വരുത്തുകയും ഉള്ള പണം മറ്റു ചെലവുകള്‍ക്കായി മാറ്റുകയും പിന്നീട് അത് തിരിച്ചടക്കുകയും ചെയ്യാതെ ഒളിച്ചു കളിക്കുകയാണ് ധന വകുപ്പ്. ബജറ്റ് രേഖകളിലും കൃത്രിമം കാണിച്ച് സി.എ.ജിയെ വരെ പറ്റിക്കാറുണ്ട്. റവന്യു കമ്മി, ധനകമ്മി, വായ്പ വാങ്ങിയ തുക എന്നിവയുടെ കൃത്യമായ കണക്കിലാണ് തിരിമറി നടത്തുന്നത്. ഇത് സി.എ.ജി കൈയോടെ പിടികൂടിയിട്ടുമുണ്ട്.


ട്രഷറിക്ക് താഴ് വീഴുന്നതും കാത്ത്

ഇല്ല, പണമില്ല. ട്രഷറി നിയന്ത്രണം ഇപ്പോള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. നേരത്തെ ശമ്പളവും പെന്‍ഷനും നല്‍കുന്ന സമയത്ത് മാത്രമായിരുന്നു നിയന്ത്രണം. പക്ഷേ ഇപ്പോള്‍ സ്ഥിരമായി ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. മറ്റു പൊതു മേഖലാ സ്ഥാപനങ്ങളിലെയും ബോര്‍ഡുകളുടെയും പണം ട്രഷറിയിലേയ്ക്ക് വലിച്ചും ശമ്പളവും പെന്‍ഷനും വിതരണം ട്രഷറി വഴിയാക്കിയുമാണ് ദൈനം ദിന കാര്യങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ട്രഷറികളുടെ പ്രവര്‍ത്തനം ഇപ്പോള്‍ ശമ്പളം നല്‍കാന്‍ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 1,050 ബില്ലുകള്‍ക്കാണ് ക്ലിയറന്‍സ് നല്‍കാതെ പിടിച്ചു വച്ചിരിക്കുന്നത്.

ചെലവുകള്‍ കമ്മിയാകുന്നു

2017-18ലെ റവന്യു കമ്മി 25,820 കോടിയാണ്. അതായത് ജി.ഡി.പി അനുപാതം 3.75 ശതമാനം. റവന്യു കമ്മി, റവന്യു ചെലവ് അനുപാതം 23.75 ശതമാനമായി മാറി. സംസ്ഥാനത്തെ റവന്യു കമ്മി വളരെ ഉയര്‍ന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത് ധനകമ്മിയിലും പ്രതിഫലിക്കും. 2017-18ലെ ധനകമ്മി 36,215 കോടിയാണ്. ധനകമ്മി, ജി.എസ്.ഡി.പി അനുപാതം 5.27 ശതമാനമാണ്. സംസ്ഥാനം ധനകാര്യ തകര്‍ച്ചയിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

നാളെ: തകര്‍ന്നടിഞ്ഞ് നികുതി വരുമാനം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago