മുഹമ്മദ് സിനാന്‍ വധക്കേസില്‍ വിധി 17ന്
കാസര്‍കോട്: പ്രമാദമായ മുഹമ്മദ് സിനാന്‍ വധക്കേസില്‍ 17നു വിധി പറയും. 2008 ഏപ്രില്‍ 16നാണു നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്‌ന മന്‍സിലിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാന്‍ ആനബാഗിലു ദേശീയപാത അണ്ടര്‍ ബ്രിഡ്ജിനു സമീപം കൊല്ലപ്പെട്ടത്. അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷ്(30), അടുക്കത്ത് ബയല്‍ കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍ കുമാര്‍(30), കെ. നിതിന്‍ കുമാര്‍(33) എന്നിവരാണു കേസിലെ പ്രതികള്‍.
സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവിട്ടു ബൈക്കില്‍ മടങ്ങുമ്പോള്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി കുത്തുകയായിരുന്നുവെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സിനാനെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
48 സാക്ഷികളില്‍ 23 പേരെയാണു വിസ്തരിച്ചത്. ജില്ലാ സെഷന്‍സ് ജഡ്ജ് നാരായണ കിണിയാണ് കേസില്‍ വിധി പറയുക. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.എന്‍ ഇബ്രാഹിമും പ്രതികള്‍ക്കു വേണ്ടി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പി.എസ് ശ്രീധരന്‍പിള്ളയുമാണ് ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."