രാമക്കല്‍മേട് ടൂറിസം വികസന പദ്ധതിക്ക് തുടക്കമായി
നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ടൂറിസം വികസന പദ്ധതികളുടെ ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു.
ചടങ്ങില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനസുന്ദരം, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ, പഞ്ചായത്തംഗം പി.എസ്. ഷംസുദ്ദീന്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തംഗം ബിജിമോള്‍ വിജയന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ആര്. സുകുമാരന്‍ നായര്‍, റ്റി.എം. ജോണ്‍, റ്റി.യു ജോയി, എം. കുമാര്‍, ഡി.റ്റി.പി സി സെക്രട്ടറി കെ.വി ഫ്രാന്‍സിസ്, ഇന്റഗ്രേറ്റഡ് ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് എം സുകുമാരന്‍, രാമക്കല്‍മേട് ഡസ്റ്റിനേഷന്‍ പ്രമോഷന് കൗണ്‍സില്‍ പ്രസിഡന്റ് വിനായക് എ.എസ്, അഖില്‍ പി.എസ്, വെസ്റ്റേണ്‍ ഗട്സ് ടൂറിസം ക്ലബ് പ്രസിഡന്റ് വി. സാബു പങ്കെടുത്തു.
രാമക്കല്‍മേട് സന്ദര്‍ശിക്കുന്നവര്‍ക്ക് വിശാലമായ സൗകര്യങ്ങളാണ് വികസന പദ്ധതിയിലുള്ളത്.
പാര്‍ക്കിങ് സൗകര്യം, നടപ്പാത, ടെലിസ്കോപ്പോടുകൂടിയ വാച്ച് ടവര്‍ തുടങ്ങിയവയാണ് 30 ലക്ഷം രൂപ മുടക്കുമുതലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."