സാമ്രാജ്യത്വ-വര്‍ഗീയ വിരുദ്ധ ധര്‍ണ നടത്തി
തൊടുപുഴ: സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍തൊടുപുഴ മങ്ങാട്ടുകവലയില്‍ സാമ്രാജ്യത്വ-വര്‍ഗീയ വിരുദ്ധ ധര്‍ണ നടത്തി.
കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന സാമ്രജ്യത്വ ദാസ്യവേല അവസാനിപ്പിക്കണമെന്നും ഇസ്രയേലുമായുള്ള സഹകരണത്തില്‍നിന്ന് രാജ്യം പിന്മാറണമെന്നും ആര്‍.എസ്.എസ് നേതൃത്വത്തില്‍ രാജ്യത്ത് അഴിച്ചുവിടുന്ന വര്‍ഗീയതയെ ചെറുക്കണമെന്നും മതനിരപേക്ഷത സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് നടത്തിയ ധര്‍ണ കെ.എസ്.കെ.ടി.യു ജില്ലാകമ്മിറ്റിയംഗം കെ.വി സണ്ണി ഉദ്ഘാടനം ചെയ്തു. വി.പി പുരുഷോത്തമന്‍ അധ്യക്ഷനായി. കെ.എം.സി.എസ്.യു ജനറല്‍ സെക്രട്ടറി കെ.കെ ശശികുമാര്‍,കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി.കെ സുധാകരന്‍, എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സെക്രടറി എസ്.സുനില്‍കുമാര്‍,കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ.കെ.കെ ഷാജി സംസാരിച്ചു. സി.എസ് മഹേഷ് സ്വാഗതവും വി.എസ് സുനില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."