കെ.എസ്.എസ്.പി.എ കൂട്ടധര്‍ണ നാളെ തൊടുപുഴയില്‍
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ( കെ.എസ്.എസ്.പി.എ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് പടിക്കല്‍ കൂട്ടധര്‍ണ നടത്തുമെന്നു ജില്ലാ പ്രസിഡന്റ് സി.ഇ മൈതീന്‍ ഹാജി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10 മണിയ്ക്ക് ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ് കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യും. പെന്‍ഷന്‍കാര്‍ക്ക് ശുപാര്‍ശ ചെയ്ത സൗജന്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക, പെന്ഷന് പരിഷ്കരണ കുടിശിക ഒറ്റത്തവണയായി അനുവദിക്കുക, പൂര്‍ണ്ണ പെന്‍ഷനുള്ള സര്‍വ്വീസ് കാലാവധി 25 വര്‍ഷമായി നിജപ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക, ഇടുക്കി മെഡിക്കല്‍ കോളജ് നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ സമരം. പത്രസമ്മേളനത്തില്‍ എം.ജെ ജോസഫ്, റ്റി.ജെ പീറ്റര്‍. ജോസ് ജേക്കബ്, എം.എന്‍ സുദര്ശനന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."