HOME
DETAILS
MAL
'പുഴയോരം കൈയേറിയത് തിരിച്ചുപിടിക്കണം'
backup
August 04 2017 | 18:08 PM
തിരൂരങ്ങാടി: കടലുണ്ടിപ്പുഴയുടെ കൈവഴിയായ പൂരപ്പുഴയുടെ തൃക്കുളം പള്ളിപ്പടി ഭാഗത്ത് പുഴയോരം കൈയേറിയത് തിരിച്ചുപിടിക്കണമെന്ന് സി.പി.എം. പള്ളിപ്പടി ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. ഇവിടെ വര്‍ഷങ്ങളായി സ്വകാര്യ വ്യക്തികള്‍ പുഴയോരം കൈയേറിയിട്ടുണ്ട്.
ഇത് അളന്ന് തിട്ടപ്പെടുത്തി തിരിച്ചുപിടിക്കണം.ആവശ്യമുന്നയിച്ച് ജലസേചന വകുപ്പ് മന്ത്രി മാത്യു.ടി.തോമസിന് തിരുവനന്തപുരത്തെ ഓഫിസ് സന്ദര്‍ശിച്ച് നിവേദനം നല്കി. ഏരിയാ കമ്മിറ്റിയംഗം സി.ഇബ്റാഹിം കുട്ടി, ബ്രാഞ്ച് സെക്രട്ടറി വി.എം.ഹരിദാസന്, പി.എം.അനീഷ്, കെ.ഫഹദ്, സഹീര്‍ മച്ചിങ്ങല്‍, കെ.ഷാഹിദ്, കെ.റഷീദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."