HOME
DETAILS

കേശവപുരം ഹെല്‍ത്ത് സെന്ററിലെ മാലിന്യ പ്രശ്‌നം

  
backup
August 04 2017 | 19:08 PM

%e0%b4%95%e0%b5%87%e0%b4%b6%e0%b4%b5%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1

കിളിമാനൂര്‍: കേശവപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മാലിന്യങ്ങള്‍ യഥാവിധി സംസ്‌ക്കരിക്കുന്നില്ലന്നും , മാലിന്യം മൂലം ആശുപത്രി തന്നെ രോഗം പടര്‍ത്തുന്നു എന്നാരോപിച്ചും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നഗരൂരിലെ വി.എച്ച്.പി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഓഫിസറെ ഘരാവോ ചെയ്യുകയും ഒരു പ്രവര്‍ത്തകന്‍ ആശുപത്രിക്കു മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.
അതേസമയം നഗരൂരിലെ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ സമരത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും മരത്തില്‍ കയറി ഭീഷണി മുഴക്കിയയാള്‍ തങ്ങളുടെ പ്രവര്‍ത്തകനല്ലെന്നും പ്രഖ്യാപിച്ച് രംഗത്ത് വന്നു. സമരത്തിനെ ത്തിയവര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആണെന്നാണ് എല്ലാവരും ആദ്യം ധരിച്ചത് . എതിര്‍ പക്ഷം എത്തിയതോടെയാണ് വി.എച്ച്.പി പ്രവര്‍ത്തകരാണെന്നുള്ള വിവരം പുറത്ത് വരുന്നത്.
പത്തോളം പേര്‍ വരുന്ന ഒരു സംഘം മെഡിക്കല്‍ ഓഫിസര്‍ ഡോ .ലില്ലിക്കുട്ടിയെ മാലിന്യ പ്രശ്‌നം പറഞ്ഞു തടഞ്ഞു വയ്ക്കുകയായിരുന്നു. മുന്‍ ബി.ജെ.പി പ്രവര്‍ത്തകരും ഇപ്പോള്‍ വി.എച്ച്.പി പ്രവര്‍ത്തകരുമായ ഗിരീഷ് ബാബു, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഡോക്ടറെ തടഞ്ഞു വച്ചത്. വിവരം അറിഞ്ഞു സബ് ഇന്‍സ്‌പെക്ടര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ പൊലിസെത്തി. തുടര്‍ന്ന് മാലിന്യങ്ങളും മറ്റും കൂട്ടിയിട്ടിരിക്കുന്നത് കാണിക്കാന്‍ സമരക്കാര്‍ പൊലിസിനെയും ഡോക്ടറെയും കൂട്ടി ആശുപത്രിയുടെ പിന്നിലേക്ക് പോയ സമയത്ത് ഇവരോടൊപ്പം ഉണ്ടായിരുന്ന ഇടവനക്കോണം കാര്‍ത്തിക ഭവനില്‍ മനോഹരന്‍ (47)ആശുപത്രിക്ക് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
പൊലിസും ജനപ്രതിനിധികളും പറഞ്ഞിട്ടും മനോഹരന്‍ മരത്തില്‍ നിന്നും താഴെ ഇറങ്ങാന്‍ കൂട്ടാക്കിയില്ല . തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ രേഖാമൂലം മാലിന്യ പ്രശ്‌നം പരിഹരിക്കാമെന്നും കൃത്യ വിലോപം വരുത്തിയിട്ടുള്ള ജീവനക്കാര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago