ഇന്ത്യ മരിക്കരുത് നമുക്ക് ജീവിക്കണം. സമസ്‌ത ഇസ്‌ലാമിക് സെന്റർ ജിസാൻ
ജിസാൻ: "ഇന്ത്യ മരിക്കരുത് നമുക്ക് ജീവിക്കണം" എന്ന പ്രമേയത്തിൽ ജിസാനിൽ പൗരത്വ സംരക്ഷണ സമ്മേളനം നടന്നു. ഇന്ത്യാ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിന് കത്തിവെക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ വിദ്യാർത്ഥി യുവജനങ്ങൾ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ പൗരൻമാരും ഒറ്റക്കെട്ടായി പ്രതിശേധ ഗോധയിൽ ഇറങ്ങിയത് ഇന്ത്യയുടെ നല്ല ഭാവിയെ സൂചിപ്പിക്കുന്നുവെന്ന് എന്ന് യോഗം വിലയിരുത്തി. എസ് ഐ സി സഊദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ പ്രഖ്യാപിച്ച പൗരത്വ സംരക്ഷണ സമ്മേളനം കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്‌തു. എസ് ഐ സി പ്രസിഡൻറ് മുസ്‌തഫ ദാരിമി മേലാറ്റൂർ അദ്ധ്യക്ഷത വഹിച്ചു.
മുസ്‌തഫ ദാരിമി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗഫൂർ വാവൂർ, അക്ബർ പറപ്പൂർ സംസാരിച്ചു. കുഞ്ഞാവ പെരുമണ്ണ , മുഹമ്മതലി വളമംഗലം, അശ്‌റഫ് തസാലി, ലതീഫ് തങ്ങൾ, മുസാഫർ മുക്കം, ജാബിർ ചെമ്മാട്, ലതീഫ് പരേക്കാട് , സുബൈർഷ കാവനൂർ, മുഹമ്മദലി വെളിമുക്ക്, ഗഫൂർ തല പെരുമണ്ണ, അൽതാഫ് ഇരുമ്പുഴി, മജീദ് പെരുമണ്ണ, ബാവ ഗൂഡല്ലൂർ എന്നിവർ നേതൃത്വം നൽകി. അനീസ് വെള്ളേരി സ്വാഗതവും അലിയാപ്പു ചെങ്ങര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."