വിവിധ പോളിടെക്‌നിക് കോളജുകളിലായി ഒഴിഞ്ഞു കിടക്കുന്നത് 3051 സീറ്റുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ പോളിടെക്‌നിക് കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്. മൂന്നാംഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ 3051 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. സ്വാശ്രയ മേഖലയില്‍ അനുവദിച്ച സീറ്റുകളില്‍ പകുതിയും ഒഴിഞ്ഞുകിടക്കുകയാണ്.
സ്വാശ്രയ കോളജുകളില്‍ ആകെ 1353 പേര്‍ മാത്രമാണ് ഇതുവരെ അഡ്മിഷന്‍ കരസ്ഥമാക്കിയത്. മൂന്നാംഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ 3055 സീറ്റുകളില്‍ 1702 സീറ്റുകളില്‍ ആളില്ല. സ്‌പോട്ട് അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
തൊടുപുഴ അല്‍-അസര്‍ പോളി കോളജില്‍ നൂറു വിദ്യാര്‍ഥികളുടെ കുറവുണ്ടായി. അനുവദിച്ചിരിക്കുന്ന 210 സീറ്റില്‍ 102 സീറ്റിലും വിദ്യാര്‍ഥികളില്ല. സര്‍ക്കാര്‍ മേഖലയിലും വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. വിവിധ കോളജുകളിലായി 1344 സീറ്റുകളില്‍ ഇനിയും വിദ്യാര്‍ഥികള്‍ എത്താനുണ്ട്.
ഗവ.എയ്ഡഡ് കോളജായ കണ്ണൂര്‍ റെസിഡന്‍ഷ്യല്‍ കോളജില്‍ 102 വിദ്യാര്‍ഥികളുടെ കുറവുണ്ട്.ഇവിടെ ആകെ അനുവദിച്ചിരിക്കുന്നത് 230 സീറ്റുകളാണ്. സംസ്ഥാനത്തെ 51 സര്‍ക്കാര്‍ കോളജുകളിലായി ആകെ 11670 സീറ്റുകളാണുള്ളത്. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ഒഴിവ് തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ്. തിരുവനന്തപുരത്ത് 338 ഒഴിവുകളുണ്ട്. ജില്ലയില്‍ ഒരു പ്രൈവറ്റ് കോളജ് ഉള്‍പ്പെടെ ആറു കോളജുകളാണുള്ളത്.ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം 358 സീറ്റുകളാണ് മലപ്പുറത്ത് ഒഴിഞ്ഞു കിടക്കുന്നത്.
ആകെ എട്ടു കോളജുകളാണ് മലപ്പുറത്തുള്ളത്. മറ്റു ജില്ലകളിലെ ഒഴിവുകള്‍ ഇങ്ങനെ: കൊല്ലം-114, പത്തനംതിട്ട-137, ആലപ്പുഴ-114, കോട്ടയം-242, ഇടുക്കി-281, എറണാകുളം-235, തൃശൂര്‍-275, പാലക്കാട്-255, കോഴിക്കോട്-231, വയനാട്-97, കണ്ണൂര്‍-199, കാസര്‍കോട്-175. ജില്ലകളില്‍ വിവിധ കോളജുകളിലായി നൂറിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അടുത്ത പത്തിന് മുന്‍പ് വിദ്യാര്‍ഥികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് വിവിധ കോളജ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."