പ്രതിഷേധ സദസ് സംഘടിപ്പിച്ചു
എരുമപ്പെട്ടി: കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജ് കോഴയില്‍ ബി.ജെ.പി നേതാക്കന്മാരുടെ പങ്ക് പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ടും രാഹുല്‍ ഗാന്ധിക്കെതിരേ നടന്ന ആക്രമണത്തില്‍ പ്രതിക്ഷേധിച്ചും സംസ്ഥാനത്ത് നടക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരേയുമാണ് പ്രതിക്ഷേധ സദസ് സംഘടിപ്പിച്ചത്.
ഇതിന് മുന്നോടിയായി കിഴക്കേ അങ്ങാടിയില്‍ നിന്ന് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് എരുമപ്പെട്ടി സെന്ററില്‍ നടന്ന പ്രതിഷേധ സദസ് ഡി.സി.സി സെക്രട്ടറി സി.ഐ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി. കേശവന്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ ലോകസഭാ മണ്ഡലം വൈസ് പ്രസിഡന്റ് പി.വൈ ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി.
ഡി.സി.സി സെക്രട്ടറി മാരായ ടി.കെ ശിവശങ്കരന്‍, യൂത്ത്‌കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എം സലീം, അമ്പലപ്പാട്ട് കെ. മണികണ്ഠന്‍. എം.കെ ജോസ്, ഷാജന്‍ കുണ്ടന്നൂര്‍, യാവുട്ടി ചിറമനേങ്ങാട്, ഒ.എസ് വാസുദേവന്‍, പി.എസ് സുനീഷ്, എം.എം നിഷാദ്, ജമാല്‍ കടവല്ലൂര്‍, മീന ശലമോന്‍, വിനോദിനി പാലയ്ക്കല്‍, സഫീന അസീസ്, സിജി ജോണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."