HOME
DETAILS
MAL
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കില്ല: ജോസഫ് എം. പുതുശ്ശേരി
backup
August 05 2017 | 20:08 PM
കോട്ടയം: തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സംഘ്പരിവാറിന്റെ അമിതാധികാരഭ്രമമാണ് വെളിവാക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി.
അക്രമം തുടച്ചു നീക്കപ്പെടണം. ഭരണാധികാരികളുടെ പ്രാഥമിക ഉത്തരവാദിത്തമാണത്. എന്നാല്‍ ആ പേരുപറഞ്ഞ് ജനാധിപത്യരീതിയില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിനെ 356ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിടും എന്നു ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണെന്നും പുതുശ്ശേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."