HOME
DETAILS

മാലിന്യത്തില്‍നിന്നു സ്വാതന്ത്ര്യം; ഗൃഹസന്ദര്‍ശനം ഇന്നു മുതല്‍

  
backup
August 05, 2017 | 8:32 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b8%e0%b5%8d

തൊടുപുഴ:  മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപനം ക്യാംപയിന്റെ ഭാഗമായി ഗൃഹസന്ദര്‍ശന പരിപാടിക്ക് ഇന്ന് തുടക്കമാകും. 13 വരെ നടക്കുന്ന ഗൃഹതല വിവര ശേഖരണം ഊര്‍ജ്ജിതമായി നടത്തുവാന്‍  ജില്ലയിലെ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഇന്നലെ കലക്‌ട്രേറ്റില്‍ ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കര്‍മ്മസമിതി യോഗം തീരുമാനിച്ചു.
 ഇതിന്റെ ഭാഗമായി ഓരോ വീട്ടിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനും ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിന് ഏതെല്ലാം മാര്‍ഗ്ഗങ്ങളാണ് അനുയോജ്യമെന്ന് കണ്ടെത്തുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമാണ് ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തുന്നത്. ഇന്നുമുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ രണ്ട് പേര്‍ അടങ്ങിയ ടീമുകളാണ് 40 -50 വീടുകളില്‍ വിവരശേഖരണം നടത്തുക.
ഇതിനായി സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി അധ്യാപകര്‍, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, സ്‌കൗട്ട്, ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി.സമഗ്ര ശുചിത്വ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ മാലിന്യസംസ്‌കരണ മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രോജക്ട് ക്ലിനിക്കുകള്‍ സംഘടിപ്പിച്ചു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പു സാമ്പത്തികവര്‍ഷം വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, എന്‍.ജി.ഒകള്‍ എന്നിവ വഴി 3,30,000 പച്ചക്കറി വിത്ത് പാക്കറ്റുകള്‍ നല്‍കി പച്ചക്കറി കൃഷി വികസനത്തിന് പ്രോത്സാഹനം നല്‍കി.
ജനകീയ ജൈവഗ്രാം ഫെഡറേഷന്‍ തുടങ്ങിയ സന്നദ്ധ സംഘടനകള്‍ മുഖേന 200 ഹെക്ടറില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. വിജ്ഞാന വ്യാപനത്തിന്റെ ഭാഗമായി 41 ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
30 ഹെക്ടറില്‍ തരിശു നിലത്ത് നെല്‍ക്കൃഷി ആരംഭിക്കാന്‍ നടപടി തുടങ്ങി. ജില്ലയില്‍ 40 ഹെക്ടര്‍ സ്ഥലത്ത് പ്രോജക്ട് അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍ മുതലായവ വഴി പുതുതായി നെല്‍ക്കൃഷി ചെയ്യാന്‍ 10 ലക്ഷം രൂപയുടെ പദ്ധതിക്ക് തുടക്കം കുറിച്ചു.
അഞ്ച് സെന്റ് മുതല്‍ 50 സെന്റ് വരെയുള്ള കൃഷിക്കാണ് സബ്‌സിഡി നല്‍കുന്നത്. ഗ്രാമ, ബ്ലോക്ക് ജില്ലാപഞ്ചായത്തുകള്‍ ഹരിതകേരളം പദ്ധതിക്കായി 7.69 കോടി രൂപയുടെ വിവിധ പ്രോജക്ടുകള്‍ ആവിഷ്‌ക്കരിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2017 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 461 കിണറുകള്‍ നിര്‍മിച്ചു. 102 കിണറുകള്‍ പുനരുജ്ജീവിപ്പിച്ചു. 33 കിണറുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്.
ജലസേചനത്തിനും കുടിവെള്ളത്തിനുമായി 262 കുളങ്ങള്‍ നിര്‍മിക്കുവാന്‍ കഴിഞ്ഞു. 103 കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. 11 ചിറകള്‍ വൃത്തിയാക്കി.
55432 മീറ്റര്‍ നീളത്തില്‍ തോടുകള്‍ വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി. 2132 മീറ്റര്‍ നീളത്തില്‍ ജലസേചന കനാലുകള്‍ വൃത്തിയാക്കുകയും ചെയ്തു. 4102 മീറ്റര്‍ നീളം തോടുകളുടെ പുനരുജ്ജീവന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി.
  യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ ടെസ് പി മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്, ശുചിത്വ മിഷന്‍ കോ ഓഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, ചെറുകിട ജലസേചന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാര്‍ജ്ജ് ഡാനിയേല്‍, ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. ജി.എസ്. മധു, ഡോ. വി.ബി വിനയന്‍, ബേബി ജോര്‍ജ്ജ് പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  14 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  14 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  14 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  14 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  14 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  14 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  14 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  14 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  14 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  14 days ago