തലസ്ഥാനത്ത് പൊലിസുകാരെ മര്‍ദിച്ച കേസ്; നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥികളായ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇവരെ കന്റോണ്‍മെന്റ് പൊലിസാണ് അറസ്റ്റ് ചെയ്തത്. പാച്ചൂര്‍ പാറവിള പഴവിള വീട്ടില്‍ ശ്രീജിത് (21), പള്ളിച്ചല്‍ പകലൂര്‍ കൊന്നക്കാട്ടുവിള ശിവന്റെ മകന്‍ എസ്. അഖില്‍ (20), പോത്തന്‍കോട് പ്ലാമൂട് വര്‍ണം ഹൗസില്‍ ആരോമല്‍ (21), ബാലരാമപുരം വഴിമുക്ക് ഹൈദര്‍ പാലസില്‍ ഹൈദര്‍ (20) എന്നീ വിദ്യാര്‍ഥികളാണ് പിടിയിലായത്. തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ച് ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പൊലിസുകാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ട്രാഫിക് നിയമം ലംഘിച്ച് 'യു'ടേണ്‍ എടുത്ത ബൈക്ക് യുദ്ധസ്മാരകത്തിനു സമീപത്ത് ട്രാഫിക് പൊലിസുകാരന്‍ അമല്‍കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. പൊലിസുകാരനുമായി തര്‍ക്കിച്ച യുവാവ് യൂനിഫോമില്‍ പിടിച്ചു തള്ളി. ഇതുകണ്ട് സമീപത്തു നിന്ന പൊലിസുകാരായ വിനയചന്ദ്രനും ശരതും ഇടപെടുകയായിരുന്നു. ബൈക്ക് യാത്രികനും ഇവരുമായി ഏറ്റുമുട്ടി. ഇതിനിടെ ബൈക്ക് യാത്രികന്‍ ഫോണ്‍ചെയ്ത് കൂട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. യൂനിവേഴ്‌സിറ്റി കോളജിനു സമീപത്തുനിന്ന് ഇരുപതോളം വിദ്യാര്‍ഥികള്‍ ഓടിയെത്തി. ഇവര്‍ എത്തിയ ഉടന്‍ രണ്ടു പൊലിസുകാരെയും വളഞ്ഞിട്ട് അക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."