പാലത്തില്‍ ട്രെയ്ലര് കുടുങ്ങി; നാല് മണിക്കൂറോളം ഗതാഗതം സ്്തംഭിച്ചു
കുട്ടനാട്: ചങ്ങനാശേരി റോഡില്‍ കിടങ്ങറ ഒന്നാം പാലത്തില്‍ ട്രെയ്ലര് കുടുങ്ങി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ചങ്ങനാശേരിയില്‍ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയാണ് പാലത്തില്‍ കുടുങ്ങിയത്.
ചങ്ങനാശേരിയില്‍ നിന്നും രാമങ്കരിയില്‍ നിന്നും പൊലീസ് എത്തിയിരുന്നു. പുലര്‍ച്ചെ മൂന്നിന് പാലത്തില്‍ കുടുങ്ങിയ വാഹനം എട്ട് മണിയോടെയാണ് പാലത്തില്‍ നിന്നും നീക്കാന്‍ സാധിച്ചത്. പാലത്തില്‍ വാഹനം കുടുങ്ങിയതോടെ ആലപ്പുഴ-ചങ്ങനാശേരി സംസ്ഥാന പാതയിലെ വാഹന ഗതാഗതം നാലുമണിക്കൂറോളം സ്ഥംഭിച്ചു.
ആലപ്പുഴയില്‍ നിന്നും കോട്ടയം ചങ്ങനാശേരി ഭാഗത്തേക്ക് പോകണ്ട വാഹനങ്ങള്‍ കിടങ്ങറ, കുമരങ്കരി, വഴി ചങ്ങനാശേരിയിലേക്കും ആലപ്പുഴയ്ക്കു വന്ന വാഹനങ്ങള്‍ ഇതേ വഴി തന്നെ കിടങ്ങറയ്ക്കും പൊലീസ് കടത്തി വിട്ടു. ആലപ്പുഴയില്‍ നിന്നും തിരുവല്ല, പത്തനംതിട്ട ഭാഗത്തേക്ക് വന്ന വാഹനങ്ങള്‍ മുട്ടാറുവഴിയാണ് കടത്തി വിട്ടത്.
വാഹനത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും പാലത്തില്‍ കയറിയ ശേഷം മധ്യഭാഗം പലത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു.
വാഹനത്തിന്റെ മധ്യഭാഗം പൂര്‍ണ്ണമായും റോഡില്‍ മുട്ടിയതിനെ തുടര്‍ന്ന് വാഹനം ചലിപ്പിക്കാന്‍ പറ്റാത്ത നിലയില്‍ ആവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് രണ്ട് ക്രെയ്നുകളുടെ സഹായത്തോടെ ഒരുണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയ്ലര് പാലത്തില്‍ നിന്നും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."