സൊമാലിയയിൽ ട്രക്ക് ബോംബ് സ്‌ഫോടനത്തൽ 90 മരണം; മരണ സംഖ്യ കൂടിയേക്കുമെന്നു റിപ്പോർട്ടുകൾ
മൊഗാദിഷു: സൊമാലിയ തലസ്ഥാനമായ മൊഗദിഷുവില്‍ ശനിയാഴ്ച രാവിലെയുണ്ടായ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ നൂറോളം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം 90 ആയെന്നും മരണ സഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സൊമാലിയയിൽ പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര ഓർഗനൈസേഷൻ ആണ് കണക്കുകൾ വെളിപ്പെടുത്തിയത്. സൊമാലിയയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ സ്‌ഫോടനമാണ് ശനിയാഴ്ച്ച നടന്നത്. വിദ്യാര്‍ഥികളാണ് മരിച്ചവരില്‍ ഏറെയുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ തുർക്കി പൗരന്മാരെന്നാണ് റിപ്പോർട്ട്.
ആദ്യ ഘട്ടത്തിൽ സ്‌ഫോടനത്തിൽ 76 കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നീടാണ് മരണ സംഖ്യ ഉയർന്നതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയത്. അപകടത്തിൽ 90 ഓളം പേർക്ക് പരിക്കേറ്റതായാണ് കരുതുന്നതെന്ന് മേയർ ഉമർ മഹമൂദ് മുഹമ്മദ് പറഞ്ഞു. നികുതി പിരിക്കുന്ന ചെക്ക് പോയിന്റിലാണ് സ്‌ഫോടനം നടന്നതെന്ന് ക്യാപ്റ്റൻ മുഹമ്മദ് ഹുസ്സൈൻ വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇത് വരവെ ആരും ഏറ്റെടുത്തിട്ടിള്ള. 2017 ഒക്ടോബറില്‍ മൊഗദിഷുവില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 500 ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."