HOME
DETAILS

'ഗൗരി ലങ്കേഷിന്റെ വധത്തോടെയാണ് താന്‍ പ്രതികരിച്ചു തുടങ്ങിയത്: പ്രകാശ് രാജ്

  
backup
December 15 2018 | 13:12 PM

15683-21518987465531561435132132

#സി.എച്ച് ഉബൈദുല്ല റഹ്മാനി

 

മനാമ: മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ വധത്തോടെയാണ് താന്‍ പ്രതികരിച്ചു തുടങ്ങിയതെന്ന് നടന്‍ പ്രകാശ് രാജ് ബഹ്‌റൈനില്‍ വ്യക്തമാക്കി. തന്റെ പ്രിയസ്‌നേഹിതയായിരുന്നു ഗൗരി ലങ്കേഷ്. അവള്‍ മരിച്ചുവീണപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. ആദ്യമൊക്കെ ഞാന്‍ മിണ്ടാതിരുന്നു. ഗൗരി അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യത്തിനായി പൊരുതിയാണ് മരിച്ചത്. അതു കൊണ്ടു തന്നെ താന്‍ മൗനം പാലിക്കുന്നത് എന്റെ സ്‌നേഹിതയോട് ചെയ്യുന്ന കുറ്റകരമായ സ്‌നേഹരാഹിത്യമാണെന്ന് എനിക്ക് തോന്നി.

മാത്രവുമല്ല, ഗൗരിയുടെ മരണത്തില്‍ ഒരു വിഭാഗം ആളുകള്‍ സന്താഷപ്രകടനം നടത്തുന്നത് കണ്ടപ്പോഴും ഒരു പശു ചത്താല്‍ അനുശോചനവുമായി വരുന്ന അധികാരികള്‍ ഗൗരിയുടെ മരണത്തെ അവഗണിച്ചപ്പോഴും എന്നില്‍ പ്രതികരണശേഷി ശക്തമായി. അങ്ങനെയാണ് ഞാന്‍ ഇതര ശബ്ദങ്ങളെ അമര്‍ച്ച ചെയ്യുന്ന ഫാഷിസത്തിന് നേരെ പ്രതികരിച്ചു തുടങ്ങിയത്. പ്രകാശ് രാജ് വ്യക്തമാക്കി.

ബഹ്‌റൈന്‍ കേരളീയ സമാജവും ഡി.സി ബുക്‌സും സംയുക്തമായി നടത്തിയ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് ഫാഷിസ്റ്റ് ഭരണസംവിധാനങ്ങള്‍ക്കെതിരായ തന്റെ നിലപാടുകളും തീക്ഷണമായ അനുഭവങ്ങളും പ്രകാശ്രാജ് പങ്കുവെച്ചത്.

ഏറ്റവും സുഖകരമായ ഒരു പശ്ചാത്തലത്തില്‍ നില്‍ക്കുന്ന സാചര്യത്തിലാണ് ഞാന്‍ പ്രതികരിച്ചു തുടങ്ങിയത്. അഥവാ ഗൗരി ലങ്കേഷിന്റെ മരണത്തോടെയാണ് താന്‍ എഴുത്തും ശക്തമായ പ്രതികരണവും ആരംഭിച്ചത്. നമ്മുടെ രാജ്യത്ത് സംസാരത്തെയും ആവിഷ്‌കാരത്തെയും നിശബ്ദമാക്കാനും ധ്രുവീകരണമുണ്ടാക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായ ഘട്ടത്തില്‍ എനിക്ക് സംസാരിക്കേണ്ടി വന്നതാണ്. കലാകാരന്‍മാര്‍ ജീവിക്കുന്നത് സമൂഹത്തിലാണ്. അവര്‍ ഭയത്തിലേക്ക് പിന്‍വലിഞ്ഞാല്‍, സമൂഹവും ഭയത്തിന്റെ കമ്പളം പുതക്കും. ആ ഘട്ടത്തിലാണ് ഇത് ശരിയാകില്ല എന്ന് ഞാന്‍ തീരുമാനിച്ചത്. നമ്മള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണം. മനുഷ്യന്‍ ജനിക്കുന്നത് മുതല്‍ ചോദ്യങ്ങളുള്ളവരാണ്. ജീവിതത്തിന്റെ വൈവിധ്യം പ്രകൃതിയുടെ ഭാഗമാണ്. അതിനെ ഇല്ലാതാക്കാനാണ് ഏകാധിപത്യവും ഫാഷിസവും ശ്രമിക്കുന്നത്. അത്തരം ഘട്ടങ്ങളിലെല്ലാം മനുഷ്യന്‍ അതിനോട് പ്രതികരിച്ചിട്ടുണ്ട്. കാരണം അത് മനുഷ്യപരിണാമത്തിനും പ്രകൃതിക്കും എതിരാണ്. അതുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണമെന്നത് പരമ പ്രധാനമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

[caption id="attachment_666313" align="alignnone" width="620"] പ്രകാശ് രാജ് ഉദ്ഘാടന ശേഷം പുസ്തക ശേഖരങ്ങള്‍ നോക്കി കാണുന്നു[/caption]

 

നമ്മള്‍ എവിടെ നിന്നൊക്കെയോ വന്നവരാണ്. പക്ഷേ ഈ ഭൂമിയിലെ ആഗോള പൗരന്‍മാരാണ് നമ്മള്‍. നാം ഭയമുക്തരായിരിക്കണം. ഭയമില്ലാതെ ചോദ്യങ്ങള്‍ ഉന്നയിക്കുക എന്നത് വളരെ പ്രധാനമാണ്. എന്നോട് ചിലര്‍ ചോദിക്കുന്നത്, സത്യം വിളിച്ചുപറയാന്‍ നിങ്ങള്‍ക്ക് ഭയമില്ലേ എന്നാണ്. എന്നാല്‍ കളവ് പറയാനാണ് ജനങ്ങള്‍ ഭയപ്പെടേണ്ടത് എന്നാണ് എന്റെ മറുപടി.

ഞാന്‍ ഒരിക്കലും ഒരു എഴുത്തുകാരനായിരുന്നില്ല. അഭിനയവും പ്രൊഡക്ഷനുമൊക്കെയായിരുന്നു പ്രധാന മേഖല. ജീവിതയാത്രകള്‍ എന്നെ എഴുത്തുകാരനാക്കിയതാണ്. എന്റെ എഴുത്ത് വായനക്കാര്‍ക്ക് എത്ര ഗുണം ചെയ്തു എന്നറിയില്ല. പക്ഷേ, വ്യക്തിയെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തുന്നതില്‍ എഴുത്ത് നിര്‍ണായകമായി. എന്റെ ആശയങ്ങളും നിലപാടും നിര്‍വചിക്കുന്നതിലും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിനും അത് കാരണമായി. എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ സ്വതന്ത്രനായി. സമൂഹത്തിന്റെ എല്ലാ ഇടങ്ങളില്‍ നിന്നുമുള്ള സ്‌നേഹവും കരുതലും എനിക്ക് ലഭിക്കുന്നത്, ഞാന്‍ ചോദ്യങ്ങളുന്നയിക്കുന്നു എന്നതിനാലാണ്. അതിന്റെ പേരിലുള്ള സ്‌നേഹം എന്നെ കൂടുതല്‍ കരുത്തനാക്കുന്നു. അദ്ദേഹം പറഞ്ഞു.

ബൗദ്ധികതയെ ഭയക്കുന്ന മോദി സര്‍ക്കാര്‍ തന്നെ അനുസരിക്കുന്ന ആള്‍ക്കൂട്ടങ്ങളെ വളര്‍ത്തുകയും അല്ലാത്തവരെ തളര്‍ത്തുകയും ചെയ്യുന്നു. ജെ.എന്‍.യു പോലുള്ള യൂനിവേഴ്‌സിറ്റികളെ ഞെരുക്കിയും ഫണ്ട് വെട്ടിക്കുറച്ചും അവയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ജനം പ്രതികരിച്ചു തുടങ്ങിയാല്‍ ഒലിച്ചുപോകുന്നതേയുള്ളൂ ഈ അധികാരത്തിന്റെ ഗര്‍വ്വെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കര്‍ഷകരും മറ്റും സ്വന്തം ജീവിതം കൊണ്ട് ഇത് തിരിച്ചറിഞ്ഞവരാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ എനിക്ക് വിശ്വാസമുണ്ട്. ഇതിനെയെല്ലാം നമ്മുടെ ജനാധിപത്യം തരണം ചെയ്യും.

ഉദ്ഘാടന പ്രസംഗത്തെ തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയിലും മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവണതകളോടുള്ള അമര്‍ശവും ഫാഷിസ്റ്റ് വിരുദ്ധതയും തുറന്നു കാട്ടുന്നതായിരുന്നു പ്രകാശ് രാജിന്റെ വാക്കുകള്‍. മോദി സര്‍ക്കാരിനെതിരെ അദ്ദേഹം നടത്തിയ രൂക്ഷവിമര്‍ശനങ്ങളെല്ലാം നീണ്ട കരഘോഷം മുഴക്കിയാണ് സദസ്സ് എതിരേറ്റത്.
ഇന്ത്യയില്‍ പശുവിന്റെ പേരില്‍ നടന്ന ആക്രമണത്തെയും അസഹിഷ്ണതയും തെന്നിന്ത്യന്‍ചലച്ചിത്ര താരം പ്രകാശ് രാജ് രൂക്ഷമായി വിമര്‍ശിച്ചു. തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയുന്നത് പശുക്കള്‍ അല്ല എന്നത് അധികാരികള്‍ മനസിലാക്കണമെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago