കട്ടപ്പന നഗരസഭ ചെയര്മാന് ഇന്നു രാജിവയ്ക്കും
കട്ടപ്പന: മുന്നണി ധാരണപ്രകാരം ഒന്നേമുക്കാല്‍ വര്‍ഷം പൂര്‍ത്തിയാക്കിയ കട്ടപ്പനയുടെ പ്രഥമ ചെയര്മാന് ജോണി കുളംപള്ളി ഇന്നു രാജിവയ്ക്കും.
തുടര്‍ന്നുള്ള ഒന്നര വര്‍ഷം കേരള കോണ്‍ഗ്രസിലെ (എം) മനോജ് എം. തോമസ് ചെയര്‍മാനാകും. അതിനുശേഷം കോണ്‍ഗ്രസിനു ചെയര്മാന് സ്ഥാനം ലഭിക്കുമ്പോള്‍ ജോയി വെട്ടിക്കുഴിക്കു നല്‍കാനാണ് മുന്നണി ധാരണ.
കേരള കോണ്‍ഗ്രസ് (എം) നു ചെയര്മാന് സ്ഥാനം കൈമാറുന്നതോടെ വനിതാ സംവരണമായ ഉപാധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനു ലഭിക്കും. ജോണി കുളംപള്ളി രാജി സമര്‍പ്പിച്ചശേഷം ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നിലവിലെ ഉപാധ്യക്ഷയായ ബിന്ദു സെബാസ്റ്റ്യനായിരിക്കും.
തുടര്‍ന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തശേഷമേ ഉപാധ്യക്ഷ സ്ഥാനം കൈമാറുകയുള്ളൂ. ഈ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്നു തീരുമാനമെടുത്തിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
യു.ഡി.എഫില്‍ കോണ്‍ഗ്രസിന് 12 അംഗങ്ങളും കേരള കോണ്‍ഗ്രസിന് (എം) അഞ്ച് അംഗങ്ങളുമാണുള്ളത്.
കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കൗന്തി വാര്‍ഡില്‍നിന്നുള്ള എമിലി ചാക്കോയുടെ പിന്തുണയും യു.ഡി.എഫിനാണ്. ഇടതുപക്ഷത്ത് സി.പി.എമ്മിന് ആറും സി.പി.ഐയ്ക്കു മൂന്നും ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് അഞ്ചും അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് രണ്ടുഅംഗങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."