കൊല്ലങ്കോട് സൗരോര്‍ജ്ജനിലയം നാടിന് സമര്‍പ്പിച്ചു
കൊല്ലങ്കോട് : പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് നിലവിലെ വൈദ്യുതി പ്രതിസന്ധി മറികടക്കണമെന്നും പാലക്കാടിന്റെ ചൂടും കാറ്റും വൈദ്യുതി മേഖലയില്‍ ഉല്പാദനത്തിനായി പരിഗണിക്കുമെന്നും വൈദ്യുതി മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് പറഞ്ഞു. കൊല്ലങ്കോട് പഞ്ചായത്തില്‍ കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് സ്ഥാപിക്കുന്ന ഒരു മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജനിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ ബാബു എം എല്‍ എ അധ്യക്ഷനായി. ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, വടവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈരന്ധ്രി മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് അംഗം കെ സന്തോഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജാസ്മിന് ഷെയ്ക്ക്,പഞ്ചാത്ത് അംഗം വി കമലം, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എം ചന്ദ്രന്, വി കൃഷ്ണന്‍കുട്ടി, ഗുരുവായൂരപ്പന്, കെ ജി പ്രദീപ് കുമാര്‍, പി പ്രദീപ് കുമാര്‍, കെ എസ് ഇ ബി ട്രാന്സ്മിഷന് ഡയറക്ടര്‍ പി വിജയകുമാരി സ്വാഗതവും, ട്രാന്സ്മിഷന് ചിഫ് എന്‍ജിനീയര്‍ ജെയിംസ് എം ഡേവിഡ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."