HOME
DETAILS
MAL
ഗവര്‍ണര്‍ ബി.ജെ.പി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതാവും ഉചിതം: ടി.എന്‍ പ്രതാപന്
backup
December 30 2019 | 10:12 AM
തൃശൂര്‍: ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രസംഗത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്. അമിത് ഷായ്ക്ക് അപേക്ഷ നല്കി എത്രയും വേഗം ഗവര്‍ണര്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതാവും ഉചിതമെന്ന് അദ്ദേഹം പരിഹസിച്ചു.
ഗവര്‍ണര്‍ പദവിയുടെ എല്ലാ വിശുദ്ധിയും നഷ്ടപ്പെടുത്തി. ഭരണഘടനപദവിയില്‍ ഇരിക്കുന്ന ആള് വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ട്രീയം പറഞ്ഞു നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടിയ്ക്കായി രാഷ്ട്രപതിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രതാപന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."