നഗരത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല; യാത്രക്കാര്‍ ദുരിതത്തില്‍
സുല്‍ത്താന്‍ ബത്തേരി: ബത്തേരി ടൗണില്‍ യാത്രക്കാര്‍ക്ക് ബസ് കാത്തിരിക്കാന്‍ കേന്ദ്രങ്ങളില്ലാതെ വലയുന്നു. ചുങ്കത്താണ് യാത്രക്കാര്‍ ഇരവശങ്ങളിലും മഴയും വെയിലുമേറ്റ് ബസ് കാത്തുനില്‍ക്കേï ഗതികേടിലായത്.
രï്‌വര്‍ഷം മുന്‍പ് ഫുട്പാത്ത് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയതാണ് ഇവിടത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം. നിലിവില്‍ സമീപത്തെ കടത്തിണ്ണകളെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. ടൗണിലെ ഏറ്റവും തിരക്കേറിയ ഭാഗമാണ് ചുങ്കം. ദിനംപ്രതി വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്. പുല്‍പ്പള്ളി, മുത്തങ്ങ, ചീരാല്‍, പാട്ടവയല്‍ ഭാഗങ്ങളിലേക്കും കല്‍പ്പറ്റ, കോഴിക്കോട്, വടുവഞ്ചാല്‍, മാനന്തവാടി, താളൂര്‍, അമ്പലവയല്‍ തുടങ്ങിയ ഭാഗങ്ങളിലേക്കും യാത്രചെയ്യേïവര്‍ ചുങ്കത്താണ് ബസ് കാത്തുനില്‍ക്കുന്നത്. എന്നാല്‍ ഇവിടെ രïുഭാഗത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല.
പലപ്പോഴും മഴയും വെയിലുമേറ്റ് കൈക്കുഞ്ഞുങ്ങളുമായി നില്‍ക്കുന്ന യാത്രക്കാരുടെ ദൃശ്യം ദയനീയമാണ്. മുന്‍പ് ഇവിടെ കീര്‍ത്തി ടവറിനു മുന്നിലായി ഓരു ബസ് കാത്തിരിപ്പുകേന്ദ്രം ഉïായിരുന്നുവെങ്കിലും രï് വര്‍ഷം മുന്‍പ് ഫുട്പാത്ത് നവീകരണത്തിന്റെ ഭാഗാമായി ഇത് പൊളിച്ചുനീക്കി. പിന്നീട് കാത്തിരിപ്പ് കേന്ദ്രം പുനസ്ഥാപിക്കാന്‍ നടപടിയുïായിട്ടില്ല.
പലപ്പോഴും കച്ചവടസ്ഥാപനങ്ങള്‍ക്കു മുന്നില്‍ യാത്രക്കാര്‍ നില്‍ക്കുന്നത് കച്ചവടക്കര്‍ക്കും ഇവിടെയെത്തുന്ന ആളുകള്‍ക്കും ബുദ്ധിമുട്ടാവുന്നുï്. ഈ സാഹചര്യത്തില്‍ അടിയന്തരമായി ചുങ്കത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യമുയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."