യൂത്ത്‌കോണ്‍ഗ്രസ് സ്ഥാപക ദിനം ആചരിച്ചു
എരുമപ്പെട്ടി: യൂത്ത്‌കോണ്‍ഗ്രസ് എരുമപ്പെട്ടി, കടങ്ങോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത്‌കോണ്‍ഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. കടങ്ങോട് റോഡ് സെന്റ്‌റില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ് പതാക ഉയര്‍ത്തി. ലോകസഭാ മണ്ഡലം സെക്രട്ടറി പി.എസ് സുനീഷ്, നിയോജക മണ്ഡലം പ്രസിഡന്റ് എം.എം.സലീം,കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കേശവന്‍, ഡി.സി.സി അംഗം അമ്പലപ്പാട്ട് മണികണ്ഠന്‍, മണ്ഡലം പ്രസിഡന്റ് എം.കെ ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍, വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പായസ വിതരണവും നടന്നു. എ.യു.റസാഖ്, എന്‍.കെ.കബീര്‍, സഫീന അസീസ്, സിജി ജോണ്‍, ഡേവീസ് പതിയാരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാഴിയോട്ട് മുറി സെന്ററില്‍ നടന്ന ചടങ്ങില്‍ കടങ്ങോട് മണ്ഡലം പ്രസിഡന്റ് ലിബിന്‍.കെ.മോഹന്‍ പതാക ഉയര്‍ത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.കെ.രഘുസ്വാമി, ടി.കെ ശിവശങ്കരന്‍, ജില്ലാ പഞ്ചായത്ത് അംഗം കല്ല്യാണി എസ് നായര്‍, ബ്ലോക്ക് സെക്രട്ടറി അക്ബര്‍ അലി, എം.പി സിജോ, പഞ്ചായത്ത് അംഗങ്ങളായ പി.വി.കൃഷണന്‍കുട്ടി, ദീപ രാമചന്ദ്രന്‍, ആമിന സുലൈമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."